Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: നയപ്രഖ്യാപനത്തിലുള്ളത്​ കേരളത്തിന്‍റെ ആശങ്കയെന്ന് റോഷി അഗസ്റ്റിന്‍

text_fields
bookmark_border
Roshy Augustine
cancel

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന് ജലം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായതിനാല്‍ ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിനു പകരം പുതിയ ഡാം നിര്‍മിക്കണമെന്നാണ്​ സര്‍ക്കാറിന്‍റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന്​ പറഞ്ഞിരുന്നു. സുപ്രീംകോടതിയെ അവഹേളിക്കുകയല്ല കേരളം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിന്‍റെ ആവശ്യമില്ല.

പുതിയ ഡാം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരത്തേ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ നയം തന്നെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയതെന്നും റോഷി അഗസ്റ്റിന്‍ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshy AugustineMullaperiyar
Next Story