Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ; വക്കീൽ...

മുല്ലപ്പെരിയാർ; വക്കീൽ ഫീസ്​ 6.34 കോടി

text_fields
bookmark_border
മുല്ലപ്പെരിയാർ; വക്കീൽ ഫീസ്​ 6.34 കോടി
cancel

കൊ​ച്ചി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം വീ​ണ്ടും ക​ത്തി​നി​ൽ​ക്കു​മ്പോ​ൾ സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി വാ​ദി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക ഫീ​സും മ​റ്റു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത് 6.34 കോ​ടി യെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും മു​ൻ ഇ​ന്ത്യ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ലു​മാ​യ ഹ​രീ​ഷ് സാ​ൽ​വേ​ക്കാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന ഫീ​സ് ന​ൽ​കി​യ​ത് -1.82 കോ​ടി.

2009 മു​ത​ൽ ഇ​തു​വ​രെ പ​ത്തു​പേ​രാ​ണ് മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി വാ​ദി​ച്ച​ത്. ഇ​വ​രു​ടെ ഫീ​സി​ന​ത്തി​ൽ 5.03 കോ​ടി രൂ​പ​യും യാ​ത്ര​ബ​ത്ത ഇ​ന​ത്തി​ൽ 56 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു. എം​പ​വേ​ഡ് ക​മ്മി​റ്റി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി 58 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​പ്പോ​ൾ ഓ​ണ​റേ​റി​യ​മാ​യി 16 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ക്കേ​ണ്ടി​വ​ന്നു.

മോ​ഹ​ൻ വി. ​ക​ട്ടാ​ർ​ക്കി​യാ​ണ് ഫീ​സി​ന​ത്തി​ൽ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന തു​ക വാങ്ങിയത്​ -1.09 കോ​ടി രൂ​പ. രാ​ജീ​വ് ധ​വാ​ൻ -82.65 ല​ക്ഷം, ജ​യ​ദീ​പ് ഗു​പ്ത -51.7 ല​ക്ഷം, പി. ​ഗി​രി -27.6 ല​ക്ഷം, ര​മേ​ഷ് ബാ​ബു -22.76 ല​ക്ഷം, ജി. ​പ്ര​കാ​ശ് -13.3 ല​ക്ഷം, അ​പ​രാ​ജി​ത സി​ങ് -6.05 ല​ക്ഷം, ഗാ​യ​ത്രി ഗോ​സ്വാ​മി -4.5 ല​ക്ഷം, പി.​വി. റാ​വു -2.75 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു അ​ഭി​ഭാ​ഷ​ക​ർ​ക്ക്​ ന​ൽ​കി​യ തു​ക. ഇ​റി​ഗേ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് റി​സ​ർ​ച് ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സി​ൽ​നി​ന്നാ​ണ് 2009 മു​ത​ൽ അ​ന്ത​ർ​സം​സ്ഥാ​ന ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ വ​ഹി​ച്ച​ത്. വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​യു​ടെ അ​പേ​ക്ഷ​യി​ലാ​ണ് മു​ല്ല​പ്പെ​രി​യാ​ർ കേ​സി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damLawyer fee
News Summary - Mullaperiyar; Lawyer fee 6.34 crore
Next Story