മുല്ലപ്പെരിയാർ: കേരളത്തിെൻറ പരാതി ബുധനാഴ്ചത്തേക്ക് മാറ്റി
text_fieldsന്യൂഡൽഹി: അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന കേരളത്തിെൻറ ആവശ്യം പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേരളത്തിെൻറ പുതിയ അപേക്ഷയിൽ മറുപടി സമർപ്പിക്കണമെന്നും, കേസ് ബുധനാഴ്ച പരിഗണിക്കണമെന്നുമുള്ള തമിഴ്നാടിെൻറ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചിെൻറ നടപടി.
ജലം മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിടുന്നുവെന്ന കേരളത്തിെൻറ പരാതി വെള്ളിയാഴ്ച അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചിരുന്നു. എന്നാൽ തമിഴ്നാട് സർക്കാറിന് വേണ്ടി ഹാജരായ ശേഖർ നാഫഡെ മറുപടി സമർപ്പിക്കാൻ സമയം ചോദിക്കുകയായിരുന്നു.
അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കുക, സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിെൻറ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവൽക്കരിക്കുക എന്നീ ആവശ്യങ്ങളാണ് കേരളം അപേക്ഷയിലുന്നയിച്ചിരിക്കുന്നത്. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്നാടിെൻറ അപേക്ഷയും കോടതിക്ക് മുന്നിലുണ്ട്.

