മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു
text_fieldsകുമളി: കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു. അണക്കെട്ടിനുസമീപത്തെ സ്പിൽവേയിലെ 13 ഷട്ടറുകളും ഉയർത്തി.
സെക്കൻഡിൽ 9403 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുന്നത്. ശനിയാഴ്ച ഇത് 7000 ഘനയടിയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 11892 ഘനയടിയാണ്. തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 1400ൽനിന്ന് 1650 അടിയാക്കി വർധിപ്പിച്ചു. അണക്കെട്ടിന് സമീപം 6.6ഉം തേക്കടിയിൽ 26.4 മില്ലീമീറ്ററുമായിരുന്നു മഴ.
മുല്ലപ്പെരിയാറിൽ അതിവേഗം ഉയർന്ന ജലനിരപ്പ് 137 അടിയിലേക്ക് താഴ്ത്താനാണ് തമിഴ്നാടിന്റെ ശ്രമം. എന്നാൽ, മഴ തുടരുന്നതിനാൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്താൻ ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് തുടരേണ്ടി വരുമെന്നാണ് വിവരം.
പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
തിരുവനന്തപുരം: മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടം അറിയിക്കാനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷിനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും ദുരന്തലഘൂകരണത്തിനും കർഷകർക്ക് നമ്പരുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരം: 9447242977, 9383470086. കൊല്ലം: 9447349503, 9497158066. ആലപ്പുഴ: 9447788961, 9383470561. പത്തനംതിട്ട: 9496157485, 9383470499. ഇടുക്കി: 9447037987, 9383470821. കോട്ടയം: 9446219139, 9383470704. എറണാകുളം: 9497678634, 9383471150. തൃശൂർ: 9446549273, 9383473242. പാലക്കാട്: 9447364599, 9383471457. കോഴിക്കോട്: 9656495737, 9847616264. മലപ്പുറം: 9447227231, 9383471618. കണ്ണൂർ: 9495887651, 9383472034. കാസർകോട്: 9446062978, 9383471963. വയനാട്: 9778036682, 9495143422.
കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയെയും നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.keralaagriculture.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

