Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ:...

മുല്ലപ്പെരിയാർ: തേക്കടിയിൽ തമിഴ്​നാട്​ പിടിമുറുക്കുന്നു; ലക്ഷ്യം ബേബി ഡാം ബലപ്പെടുത്തൽ

text_fields
bookmark_border
mullapperiyar dam
cancel

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട തേ​ക്ക​ടി​യി​ലെ പാ​ട്ട​ഭൂ​മി​യി​ൽ ത​മി​ഴ്നാ​ട് പി​ടി​മു​റു​ക്കു​ന്നു. പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ആ​ൾ താ​മ​സ​മി​ല്ലാ​തെ ന​ശി​ച്ചു​കി​ട​ന്ന മു​ഴു​വ​ൻ ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ളും ന​വീ​ക​രി​ക്കാ​ൻ ത​മി​ഴ്നാ​ട് ന​ട​പ​ടി തു​ട​ങ്ങി.

തേ​ക്ക​ടി​യി​ലെ വ​നം വ​കു​പ്പ് ചെ​ക്ക്​​പോ​സ്റ്റി​ന്​ സ​മീ​പ​ത്തെ ത​മി​ഴ്​​നാ​ട്​ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​നും ഓ​ഫി​സി​നും സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന​ത്. ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ ന​വീ​ക​രി​ച്ച് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ താ​മ​സി​ക്കാ​നെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്​ സ​മീ​പ​ത്തെ ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ൻ അ​നു​മ​തി​ക്കാ​യി ത​മി​ഴ്നാ​ട് ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ തേ​ക്ക​ടി​യി​ൽ നി​യോ​ഗി​ക്കു​ക.

വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ ഇ​വി​ടേ​ക്ക് സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം വ​ന​പാ​ല​ക​ർ ക​ഴി​ഞ്ഞ ദി​വ​സം ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ശ​നി​യാ​ഴ്ച ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ അ​തി​ർ​ത്തി​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ സ​മ​രം ത​മി​ഴ്നാ​ട് പൊ​ലീ​സ് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. സ​മ​ര​ക്കാ​രെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

മു​ല്ല​പ്പെ​രി​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ണ​ക്കെ​ട്ടി​ലെ ഗെ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ങ്ങ​ളു​ടെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​മി​ഴ്നാ​ട് അ​ണ​ക്കെ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar DamTamil NaduThekkady
News Summary - Mullaperiyar Dam Thekkady Tamil Nadu
Next Story