Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ല്ല​പ്പെ​രി​യാ​ർ...

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഉ​പ​സ​മി​തി സ​ന്ദ​ർ​ശി​ച്ചു: നിലവിൽ ജ​ല​നി​ര​പ്പ് 123 അ​ടി

text_fields
bookmark_border
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഉ​പ​സ​മി​തി സ​ന്ദ​ർ​ശി​ച്ചു: നിലവിൽ ജ​ല​നി​ര​പ്പ് 123 അ​ടി
cancel
camera_alt

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച ഉ​പ​സ​മി​തി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും

കു​മ​ളി: മ​ഴ​ക്കാ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ അ​ഞ്ചം​ഗ ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ബേ​ബി ഡാം, ​എ​ർ​ത്ത​ൺ ഡാം, ​സ്പി​ൽ​വേ, ഗാ​ല​റി എ​ന്നി​വ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ചെ​യ​ർ​മാ​ൻ ഗി​രി​ധ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളാ​യ സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ ഷൈ​നി വി. ​ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ലെ​വി​ൻ​സ് ബാ​ബു, ത​മി​ഴ്നാ​ടി​ന്റെ സാം ​ഇ​ർ​വി​ൻ, ശെ​ൽ​വം എ​ന്നി​വ​രാ​ണ് അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ​ത്.

അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 123 അ​ടി ജ​ല​മാ​ണു​ള്ള​ത്. സെ​ക്ക​ൻ​ഡി​ൽ 1146 ഘ​ന അ​ടി ജ​ലം ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 802 ഘ​ന​യ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. ഗാ​ല​റി​യി​ലെ സീ​പ്പേ​ജ് ജ​ല​ത്തി​ന്റെ അ​ള​വ് മി​നി​റ്റി​ൽ 35 ലി​റ്റ​റാ​ണെ​ന്ന് ഉ​പ​സ​മി​തി വി​ല​യി​രു​ത്തി. ഭൂ​ച​ല​നം, കാ​റ്റ്, മ​ഴ എ​ന്നി​വ അ​റി​യു​ന്ന​തി​നാ​യി അ​ണ​ക്കെ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തി. സ്പി​ൽ​വേ ഷ​ട്ട​റി​ലെ വി. 3, ​ആ​ർ 3 ഷ​ട്ട​റു​ക​ൾ പ​രി​ശോ​ധി​ച്ചു. അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മു​ല്ല​പ്പെ​രി​യാ​ർ ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗം നി​രീ​ക്ഷ​ണ വി​വ​ര​ങ്ങ​ൾ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplymullaperiyar damwater levelcommitteeKerala
News Summary - Mullaperiyar Dam Sub-Committee visits: Water level 123 feet
Next Story