Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു: ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ട്ടത് സെ​ക്ക​ൻ​ഡി​ൽ 350 ഘ​ന അ​ടി ജ​ലം

text_fields
bookmark_border
മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു: ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ട്ടത് സെ​ക്ക​ൻ​ഡി​ൽ 350 ഘ​ന അ​ടി ജ​ലം
cancel
camera_alt

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് ജ​ലം ഒ​ഴു​ക്കി​ വി​ടാ​നു​ള്ള ഷ​ട്ട​ർ തേ​നി ജി​ല്ല ക​ല​ക്ട​ർ തു​റക്കുന്നു​

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് ത​മി​ഴ്നാ​ട്. തേ​ക്ക​ടി ഷ​ട്ട​റി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം തേ​നി ജി​ല്ല ക​ല​ക്ട​ർ വൈ​ദ്യ​നാ​ഥ​നാ​ണ് ജ​ലം ഒ​ഴു​ക്കി​വി​ടാ​നു​ള്ള ഷ​ട്ട​ർ തു​റ​ന്ന​ത്. ക​മ്പം എം.​എ​ൽ.​എ ജ​ഗ​ന്നാ​ഥ മി​ശ്ര, എം.​പി. ത​ങ്ക​ത​മി​ഴ് ശെ​ൽ​വം ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 122.30 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

സെ​ക്ക​ൻ​ഡി​ൽ 1526 ഘ​ന അ​ടി ജ​ല​മാ​ണ് ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 350 ഘ​ന അ​ടി ജ​ലം തു​റ​ന്നു​വി​ട്ടി​ട്ടു​ണ്ട്. ഈ ​ജ​ലം ഉ​പ​യോ​ഗി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ 14,707 ഏ​ക്ക​റി​ൽ ആ​ദ്യ​ഘ​ട്ട നെ​ൽ​കൃ​ഷി ആ​രം​ഭി​ക്കും. ജ​ലം തു​റ​ന്നു​വി​ടാ​ൻ നി​യ​മ​മ​ന്ത്രി നി​ർ​മ​ൽ​കു​മാ​ർ വ​രു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം മാ​റ്റി.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്ത് നി​ര​വ​ധി ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ഭൂ​മി കൈ​യേ​റി​യ​താ​യി ജ​ഗ​ന്നാ​ഥ മി​ശ്ര എം.​എ​ൽ.​എ ആ​രോ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ന്‍റെ പാ​ട്ട​ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും ക​നാ​ലി​ലെ ജ​ല​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്ത​ണ​മെ​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് തേ​ക്ക​ടി​യി​ലെ​ത്തി ക​മ്പം എം.​എ​ൽ.​എ മാ​ധ‍്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduIdukki Newsdam ShutterMullaperiyar
News Summary - Mullaperiyar Dam shutters opened
Next Story