Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

text_fields
bookmark_border
Mullaperiyar dam
cancel

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു.10 സെന്റീ മീറ്റർ വീതമാണ് ഷട്ടർ തുറന്നത്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 11.35 നാണ് ഷട്ടറുകൾ തുറന്നത്.

ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. പെരിയാർ നദിയിലൂടെയാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടുന്നത്. തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ ആശങ്കപ്പെടാനുള്ള സാധ്യത ഇല്ല.

വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സ​ങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mullaperiyar Dam shutters opened
Next Story