Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ​തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത

text_fields
bookmark_border
ഇടുക്കി അടക്കം ഒമ്പത് അണക്കെട്ടുകളിൽ റെഡ് അലർട്ട്
Mullaperiyar Dam
cancel
camera_alt

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ

കുമളി: ജ​ല​നി​ര​പ്പ്​ ഉ​യ​ർന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ മൂന്ന്, നാല് ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്.

സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ വെ​ള്ളം പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കി ആദ്യം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. ഇ​വി​ടെ​നി​ന്ന്​ മ​ഞ്ചു​മ​ല, വ​ണ്ടി​പ്പെ​രി​യാ​ർ, മ്ലാ​മ​ല, ശാ​ന്തി​പ്പാ​ലം, ച​പ്പാ​ത്ത്, ആ​ല​ടി, ഉ​പ്പു​ത​റ, ആ​ന​വി​ലാ​സം, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ വ​ഴി ഇടുക്കി ജലസംഭരണിയിൽ വെള്ളം എത്തിച്ചേരും.

മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെന്‍റീമീറ്റർ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രം ഉയരാനാണ് സാധ്യത. രാവിലെ ഏഴു മണിക്ക് അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്നാട് സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ, തമിഴ്നാടിന്‍റെ ഉന്നത ഉദ്യോഗസ്ഥർ അണക്കെട്ടിലെത്താൻ വൈകിയതാണ് ഷട്ടർ ഉയർത്തുന്നതിന് താമസം വരാൻ കാരണം.

സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നതിന്‍റെ അളവ് മന്ത്രിമാരും ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്നു

138.75 അ​ടി​യാ​ണ്​ അണക്കെട്ടിലെ നിലവിലെ ജ​ല​നി​ര​പ്പ്. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ നി​ന്ന്​ സെ​ക്ക​ൻ​ഡി​ൽ 5800 ഘ​ന​യ​ടി (ക്യുസെക്സ്) ജ​ല​മാ​ണ് അണക്കെട്ടിലേക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.

മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട്

ജലനിരപ്പ് 138 അടിയിൽ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ

ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.30 അടിയാണ്. നിലവിലെ റൂൾ കർവ് 2398.31 അടിയായതിനാൽ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശം

അണക്കെട്ട് ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലും ശ​ക്ത​മാ​യ ജാ​ഗ്ര​ത ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മുൻകരുതലിന്‍റെ ഭാഗമായി പെരിയാർ തീരത്തുള്ള​ 330 കു​ടും​ബ​ങ്ങ​ളി​ൽ​ നി​ന്നാ​യി 1036 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ, റവന്യൂ മന്ത്രി കെ. രാജൻ, കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ മുല്ലപ്പെരിയാറിൽ എത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mullaperiyar dam opened
Next Story