Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു
text_fieldsbookmark_border
ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. 24 മണിക്കൂറിനുള്ളിൽ ഏഴ് അടിയാണ് ഉയർന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് 120.65 അടിയായിരുന്ന ജലനിരപ്പ്. ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായി. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 400 ഘനയടിയിൽ നിന്ന് 1400 ഘനയടിയാക്കി ഉയർത്തി.
ശനിയാഴ്ച വൈകുന്നേരത്തോടെ മഴ കുറഞ്ഞെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയും പെയ്തു. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടർച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.
Next Story

