Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ ബി.ജെ.പി -സി.പി.എം അവിശുദ്ധ സഖ്യമെന്ന് മുല്ലപ്പള്ളി: ‘ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയും’
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിൽ ബി.ജെ.പി, സി.പി.എം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളിൽ പറയാം. കൃത്യമായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. കേരളത്തിൽ യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
കാസർകോഡ് മണ്ഡലത്തിൽ പെരിയ ചർച്ചയാകും. പത്മജയുടേത് വിലകുറഞ്ഞ ആരോപണങ്ങളാണ്. ആരുടേയും പിന്തുണ ഇല്ലാത്തവർ പറയുന്നത് ജനങ്ങൾ മുഖവിലക്ക് എടുക്കില്ല. ഇ.പി. ജയരാജനെതിരായ പ്രതിപക്ഷ നേതാവിെൻറ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

