Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനയം മാറ്റാതെ ഗവർണറെ...

നയം മാറ്റാതെ ഗവർണറെ അംഗീകരിക്കില്ല; മോദി സർക്കാറി​െൻറ പകർപ്പാണ്​ കേരളത്തിലുള്ളതെന്ന്​ മുല്ലപ്പള്ളി

text_fields
bookmark_border
നയം മാറ്റാതെ ഗവർണറെ അംഗീകരിക്കില്ല; മോദി സർക്കാറി​െൻറ പകർപ്പാണ്​ കേരളത്തിലുള്ളതെന്ന്​ മുല്ലപ്പള്ളി
cancel

വയനാട്​: പൗരത്വ ഭേദഗതി നിയമത്തിൽ നയം മാറ്റാതെ കേരള ഗവർണറെ അംഗീകരിക്കില്ലെന്ന്​ ​കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പ ള്ളി രാമചന്ദ്രൻ. കേരളത്തി​​െൻറ ഗവർണറായി ആരിഫ്​ മുഹമ്മദ്​ ഖാൻ ചുമതലയേറ്റത്​ മുതൽ ആർ.എസ്​.എസി​​െൻറ പ്രചാരകൻ എന്ന നിലയിലാണ്​ പ്രവർത്തിക്കുന്നത്​. ആ തരത്തിൽ ഗവർണറെ അംഗീകരിക്കാൻ പ്രതിപക്ഷത്തിനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപനമാണ്​ ഗവർണർ ഇതുവരെ തുടർന്നതെന്നും അദ്ദേഹത്തി​​െൻറ ശൈലിയിൽ മാറ്റം വരുത്തണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു .

കേന്ദ്രത്തി​െല മോദി സർക്കാറി​​െൻറ തനിപകർപ്പാണ്​ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കുന്നത്​. നയപ്രഖ്യാപന സമ്മേളനത്തിൽ വാച്ച്​ ആൻറ്​ വാർഡിനെ ഉപയോഗിച്ച്​ സാമാജികരെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയ നടപടി ജനാധിപത്യത്തിന്​ കളങ്കമായെന്നും മുല്ലപ്പള്ളി വിമർശിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssgovernorkerala newsMullapally Ramaandran
News Summary - Mullapally Ramachandran slams Kerala Govt. and Governor - Kerala news
Next Story