Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോണ്‍ഗ്രസിലെ...

കേരള കോണ്‍ഗ്രസിലെ അന്തശ്​ഛിദ്രം ദോഷം ചെയ്​തു -മുല്ലപ്പള്ളി

text_fields
bookmark_border
കേരള കോണ്‍ഗ്രസിലെ അന്തശ്​ഛിദ്രം ദോഷം ചെയ്​തു -മുല്ലപ്പള്ളി
cancel

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അന്തശ്​ഛിദ്രം തങ്ങളോടുള്ള പരിഹാസമായി പാലായിലെ ജനങ്ങള്‍ കണ്ടതാണ് ഇപ്പോഴത ്തെ ജനവിധിക്ക് കാരണമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പളളി രാമചന്ദ്രന്‍. ഇതൊരു രാഷ്​ട്രീയവിധിയായി കണക്കാക് കുന്നില്ല. ജനങ്ങളുടെ വൈകാരിക പ്രകടനമാണ്​ അവിടെ ഉണ്ടായത്.

ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ യജമാനന്മാരാണ്. അവരെ പരിഹസിക്കുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ല. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷം അവസാനംവരെ നിലനിന്നത് വിജയത്തിന് വിഘാതമായി. ഇനി വരുന്ന അഞ്ച്​ ഉപതെരഞ്ഞെടുപ്പുകളാണ് പ്രധാനം. അതില്‍ നല്ല വിജയം കൈവരിക്കുമെന്നും മുല്ലപ്പള്ളി വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫിനെ സ്‌നേഹിക്കുന്നവർ നല്‍കിയ താക്കീത് -ചെന്നിത്തല
തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോല്‍വിയെപ്പറ്റി വിശദമായി പഠിക്കും. തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിക്ക് ഈ വിജയത്തില്‍ ആഹ്ലാദിക്കാനൊന്നുമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനേക്കാള്‍ കൂടിയ അളവില്‍ ജനങ്ങളില്‍ നിലനില്‍ക്കുകയാണ്. നടക്കാന്‍ പോകുന്ന അഞ്ച്​ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ആ ജനവികാരം ശക്തിയായി പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.


പ്രതീക്ഷിക്കാത്ത പരാജയം -​ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാത്ത പരാജയമാണ്​ യു.ഡി.എഫിന്​ ഉണ്ടായതെങ്കിലും അതി​​െൻറ പേരിൽ പതറില്ലെന്ന്​ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാജയകാരണങ്ങൾ വിശദമായി പഠിച്ച്​ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും. മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന്​ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്​ ലഭിച്ചിരുന്ന വോട്ട്​ വിഹിതം ഇത്തവണ കിട്ടിയിട്ടില്ല. അവരുടെ വോട്ടുകൾ എങ്ങോട്ടാണ്​ പോയതെന്ന്​ വ്യക്​തമാണ്​. സംസ്​ഥാനത്ത്​ യു.ഡി.എഫിന്​ ശക്​തമായ അടിത്തറയുണ്ട്​. പോരായ്​മകൾ പരിഹരിച്ചും തെറ്റുകൾ ​തിരുത്തിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്​തമാക്കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMullapalli ramachandranPala by Election
News Summary - Mullapally ramachandran on pala by election-Kerala news
Next Story