Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താരിഖ് അൻവറിന് മുൻപിൽ കെ.പി.സി.സി നേതൃത്വത്തിനെതിരായി വിമർശനക്കെട്ടഴിച്ച് മുല്ലപ്പളളി

text_fields
bookmark_border
Mullapalli Ramachandran had a meeting with Tariq Anwar
cancel
camera_alt

എ ഐ സി സി സെക്രട്ടറി താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്ര​െൻറ വീട്ടിലെത്തിയപ്പോൾ

കോഴിക്കോട്: എ ഐ സി സി സെക്രട്ടറി താരിഖ് അൻവറിന് മുൻപിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുല്ലപ്പള്ളിയുടെ ചോമ്പാൽ വീട്ടിൽ സന്ദർശിക്കാനെത്തിയ താരിഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് രൂക്ഷമായി പ്രതികരിച്ചത്.

താൻ കെ.പി.സി.സി പ്രസിന്റായപ്പോൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച വിജയം നേടിയിരുന്നു. ഇതൊക്കെ തമസ്കരിക്കുന്ന തരത്തിലാണ് നിലവിലുള്ള കെ.പി.സി.സി നേതൃത്വം പ്രവർത്തിക്കുന്നത്. തന്നെ പൂർണമായും അവഗണിക്കുകയാണെന്ന് മുല്ലപ്പള്ളി താരിഖിനോട് പരാതിപ്പെട്ടു.

നിലവിൽ മുല്ലപ്പള്ളി പറഞ്ഞ കാര്യങ്ങളിൽ താരിഖ് അൻവറിൽ നിന്ന് കൃത്യമായ പ്രതികരണം കിട്ടിയില്ലെന്നാണ് അറിയുന്നത്. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥപെരുമാൾ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ , അഴിയൂർ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mullapalli Ramachandran had a meeting with Tariq Anwar
Next Story