Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലക്കരയിൽ...

മുല്ലക്കരയിൽ വയോധികക്ക് നേരെ ആക്രമണം; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന്​ പൊലീസ്​

text_fields
bookmark_border
mullakkara-women
cancel
camera_alt??????????? ????????????????????? ????

തൃശൂർ: മണ്ണുത്തിക്ക് സമീപം മുല്ലക്കരയിൽ നടക്കാനിറങ്ങിയ വയോധികക്ക് നേരെ യുവാവിന്‍റെ ആക്രമണം. മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്​ത ഇയാൾ സംഭവം കണ്ട് ഓടിയെത്തിയവരെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്​തതായി പറയുന്നു.

മുല്ലക്കര കൊളങ്ങര വീട്ടിൽ ജമീലക്ക് (63) നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴോടെ നടക്കാനിറങ്ങിയ ജമീലയെ വീടിന് സമീപത്ത് വെച്ചാണ്​ ആക്രമിച്ചത്​. ബാബു എന്നയാളാണ്​ ആക്രമിച്ചത്​. ഇയാൾ ബി.​ജെ.പി പ്രവർത്തകനാണെന്ന്​ പറയുന്നു​.

നിങ്ങൾ ഇവിടെ താമസിക്കേണ്ടവരല്ലെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞായിരുന്നു മർദ്ദനമെന്ന് ജമീല പറഞ്ഞു. നാട്ടുകാർ ഓടിയെത്തിയതോടെ ഇയാൾ ഓടി വീട്ടിലൊളിച്ചു. മർദ്ദനമേറ്റ ജമീലയെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണുത്തി പൊലിസ്​ അക്രമിയെ കസ്​റ്റഡിയിലെടുത്തു. ഇയാൾക്ക്​ മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ്​ പൊലിസ്​ പറയുന്നത്​. ആക്രമണം കണ്ട് ഓടിയെത്തിയ സമീപത്തെ റിട്ട. പൊലിസുദ്യോഗസ്ഥനെയും ഇയാൾ ആക്രമിച്ചതായി പറയുന്നു. ഇയാളെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക്​ എത്തിച്ചിരിക്കുകയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMullakkara attackJameela
News Summary - Mullakkara Woman Jameela attacked -Kerala News
Next Story