കൊച്ചി: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്ത് കയറിയാണ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്. ഈ ശ്രമത്തിനെതിരെ വിശ്വാസികൾ രംഗത്തെത്തി.
പള്ളിക്കകത്ത് പ്രതിഷേധിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ ബലമായി നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. നൂറു കണക്കിന് വിശ്വാസികളാണ് പള്ളിയിൽ എത്തിയത്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നേരത്തേയും പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഇതോടെ എതിർകക്ഷിയായ ഓര്‍ത്തഡോക്സ് സഭ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്ന് എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
പൊലീസ് ഇന്ന് രാവിലെ 5.30 ഓടെയാണ് പള്ളിയിലെത്തിയത്. പള്ളി ഏറ്റെടുക്കാൻ കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിക്കുകയാണ്.