Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂക്കുന്നിമല ഭൂമി...

മൂക്കുന്നിമല ഭൂമി കൈയ്യേറ്റം: വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി 

text_fields
bookmark_border
മൂക്കുന്നിമല ഭൂമി കൈയ്യേറ്റം: വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി 
cancel

കൊച്ചി: തിരുവനന്തപുരം പള്ളിച്ചല്‍ വില്ലേജിലെ മൂക്കുന്നിമലയില്‍ അനധികൃത ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കേസുകളിൽ വിജിലൻസിന്​ നടപടി തുടരാമെന്ന്​ ഹൈകോടതി. വിജിലൻസ്​ എഫ്​.​െഎ.ആറി​​​െൻറ അടിസ്​ഥാനത്തിൽ തുടർ നടപടിക്കുള്ള സ്​റ്റേ നീക്കിയാണ്​ സിംഗിൾ ബെഞ്ചി​​​െൻറ ഉത്തരവ്​. എസ്​.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്​ഥ​​​െൻറ നേതൃത്വത്തി​െല പ്രത്യേകസംഘം കേസ്​ അന്വേഷിക്കാനും ഉത്തരവിട്ടു. എഫ്​.​െഎ.​ആർ രജിസ്​റ്റർ ചെയ്​തതിനെതിരെ ക്വാറി ഉടമകൾ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. ഹരജികൾ പിൻവലിച്ചതി​െനത്തുടർന്ന്​ തീർപ്പാക്കി.

എഫ്​.​െഎ.ആർ സ്​റ്റേ ചെയ്​തതി​െനാപ്പം ക്വാറി മേഖലയിൽ സർവേ നടത്താൻ കോടതി നിർദേശിച്ചിരുന്നു. പ്രത്യേകസംഘത്തി​​​െൻറ നേതൃത്വത്തിലെ സർവേയുടെ റിപ്പോർട്ട്​ പ്രകാരം ക്വാറികൾ നിലനിൽക്കുന്ന സ്ഥലത്തുമാത്രം വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ 61 ഭൂമികൈമാറ്റം നടന്നതായി സർക്കാർ അറിയിച്ചു. അനധികൃത ക്വാറി പ്രവർത്തനങ്ങൾമൂലം സർക്കാറിന് 291.29 കോടിയുടെ നഷ്​ടമുണ്ടായി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുത്തുതുടങ്ങി. സർക്കാറിനുണ്ടായ നഷ്​ടത്തിന്​ ഉത്തരവാദികളായവർക്കെതിരെ നടപടി അനിവാര്യമായതിനാൽ സ്​റ്റേ നീക്കണമെന്ന്​ സർക്കാർ ആവശ്യപ്പെട്ടു.

കൃഷിക്കും വീടുനിർമാണത്തിനും മറ്റുമായി നൽകിയ ഭൂമി ക്വാറി പ്രവർത്തനത്തിന്​ ഉപയോഗിക്കുന്നത്​ നിയമവിരുദ്ധമാണ്​. കൃഷിക്ക്​ നൽകിയ ഭൂമിയാണെന്ന് വ്യക്തമാക്കാതെയാണ് ക്വാറികൾക്ക് അനുമതി നേടിയത്​. സർക്കാർ ഭൂമിയുടെ അനധികൃത കൈമാറ്റം നടന്നതായും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്​. ക്വാറിയുടെ മറവിൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തു​െന്ന​ന്ന്​ ചൂണ്ടിക്കാട്ടി മൂക്കുന്നിമല സ്വദേശിനി ലത നൽകിയ ഹരജിയും കോടതി തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsvigilance reportmookkunnimalamalayalam news
News Summary - Mukkunnimala Land Encroachment-Vigilance Case-Highcourt-Kerala News
Next Story