സ്വപ്നവീട്ടിൽ താമസിക്കാനാവാതെ മുജീബ് യാത്രയായി
text_fieldsതിരൂർ: വീടുപണി പൂർത്തിയായി അടുത്തമാസം ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് മുജീബ് റഹ്മാനെ (42) മരണം കോവിഡിെൻറ രൂപത്തിൽ കീഴടക്കിയത്. കോവിഡിനെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി കുവൈത്തിലെ ഫർവ്വാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുജീബ് റഹ്മാൻ. 15 വർഷം മുമ്പ് തുടങ്ങിയതാണ് പ്രവാസജീവിതം. ഒമ്പതുതവണ നാട്ടിൽ വന്നുപോയി. അവസാനമായി വന്നത് ഏഴുമാസം മുമ്പ്.
അന്നാണ് വീട് പണി തുടങ്ങുന്നത്. പ്രൈവറ്റ് കമ്പനികളുടെ കമ്പ്യൂട്ടർ ടെക്നീഷ്യനായി ജോലി നോക്കിയിരുന്ന മുജീബിന് കഴിഞ്ഞവർഷമാണ് സർക്കാറിെൻറ റവന്യൂ വകുപ്പിൽ ജോലി ലഭിച്ചത്. പിതാവ് ബാവ 45 വർഷമായി വിദേശത്താണ്. റിങ്ക് അൽബുർദ ബേക്കറി സ്ഥാപകരിലൊരാളും കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞദിവസം നാട്ടിലേക്ക് വരണമെന്ന കാര്യം പറഞ്ഞ് മുജീബ് വീട്ടിലേക്ക് വിളിച്ചിരിന്നു. ഭാര്യ ഫസീന എം.ഇ.എസ് സെൻട്രൽ സ്കൂൾ അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
