ലഘുലേഖ കേസ്: മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു
text_fieldsെകാച്ചി: മതവികാരം വ്രണപ്പെടുത്തുന്ന ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം. വിസ്ഡം േഗ്ലാബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പ്രവർത്തകരായ 40 പേർക്കാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് ജാമ്യം അനുവദിച്ചത്. ഇവരെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. ഇൗ സാഹചര്യത്തിൽ അറസ്റ്റിലായവരെ ഇനിയും ജയിലിൽ പാർപ്പിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്.
25,000 രൂപയുടെ ബോണ്ടിന്മേലും രണ്ടാൾ ജാമ്യത്തിലുമാണ് നിയാസ് (24), അബ്ദുല്ല (55), നജീബ് (33), കെ.പി. അന്‍വർ (42), പി.പി. ഇസ്മയില്‍ (47), അബ്ദുൽ കരീം (71), യാസിൻ (24), ഹുസൈൻ (23), അബ്ദുൽ ഹമീദ് (56), യൂനസ് (35), നാസർ (35), മൻഷാദ് (28), അൻസാർ (35), ഷിഹാബ് (32), സനൽ (40), അൻവർ (36), നസീർ (47), ഫാറൂഖ് (40), അബ്ദുൽ ഫത്താര്‍ (19), അനീഷ് (29), അലി (52), ഷഹബാസ് (26), ഹബീബ് (31), ഷുക്കൂർ (41), അജാസ് (27), തൻസീർ (30), സെയ്ത് (25), അബ്ദുൽ കരീം (57), നബീൽ സെയ്ത് (22), നിഷാദ് (27), മുഹമ്മദ് അഷറഫ് (60), സലീം (58), അഹമ്മദ് ആഷിഖ് (19), അഷറഫ് (37), വി.എം. ജാബിർ (31), നിയാസ് (28), സൈനുദ്ദീൻ (54), ഫഹദ് (29), മുഹമ്മദ് ആബിൻ (25), മുഹമ്മദ് (47) എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒാരോരുത്തർക്കും പ്രത്യേകം ആൾ ജാമ്യം ആവശ്യമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുേമ്പാൾ ഹാജരാവണം, വെള്ളിയാഴ്ച മുതൽ 50 ദിവസത്തേക്ക് വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. എന്നാൽ, വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരെയും പൊലീസ് വിളിപ്പിക്കുേമ്പാൾ എത്തുന്നവരെയും ഇൗ നിബന്ധനയിൽനിന്ന് ഒഴിവാക്കി. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 ഒാടെയാണ് വടക്കേക്കര പഞ്ചായത്തിലെ മൂത്തകുന്നം, പുതിയകാവ്, കട്ടത്തുരുത്ത്, കൊട്ടുവള്ളിക്കാട് എന്നിവിടങ്ങളിലെ വീടുകളിൽ വിസ്ഡം പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തത്. െഎ.എസിനും തീവ്രവാദത്തിനും എതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകരാണ് ഇവരെ മർദിച്ച് പൊലീസിലേൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
