മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണോദ്ഘാടന സംഗമം
text_fieldsകണ്ണൂർ: വിദ്വേഷവും വെറുപ്പും വിതച്ച് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ദുഷ്ടലാക്കിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന പ്രചാരണോദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു.
ഫാഷിസവും മതനിരാസവും അപകടകരമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ സന്ദേശവുമായി ഡിസംബർ 28 മുതൽ 31 വരെ മലപ്പുറത്ത് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംസ്ഥാന പ്രചാരണോദ്ഘാടനം കണ്ണൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർസുല്ലമി നിർവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. കേരള ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സമ്മേളന മെമന്റോ വിതരണോദ്ഘാടനം കെ.എൽ.പി. യൂസുഫ് നിർവഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി, കണ്ണൂർ മേയർ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ശബീന, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, റാഫി പേരാമ്പ്ര, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എം. അഹമ്മദ് കുട്ടി മദനി, എൻ.എം. ജലീൽ, ഡോ. ജാബിർ അമാനി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ, എം.ടി. മനാഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

