Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുജാഹിദ് സംസ്ഥാന...

മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന് തുടക്കം

text_fields
bookmark_border
മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന് തുടക്കം
cancel
camera_alt

മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം മ​ഞ്ചേ​രി​യി​ൽ കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ടി.​പി. അ​ബ്ദു​ല്ല​കോ​യ മ​ദ​നി നി​ർ​വ​ഹി​ക്കു​ന്നു

മ​ഞ്ചേ​രി: മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന് മ​ഞ്ചേ​രി​യി​ൽ തു​ട​ക്കം. വി.​പി. ഹാ​ളി​ലും പ​രി​സ​ര​ത്തും തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ടി.​പി. അ​ബ്ദു​ല്ല​കോ​യ മ​ദ​നി പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഏ​റെ​ക്കാ​ല​ത്തെ പ​രി​ശ്ര​മ ഫ​ല​മാ​യി സ​മു​ദാ​യം നേ​ടി​യെ​ടു​ത്ത ന​വോ​ത്ഥാ​നം തീ​വ്ര​വ​ർ​ഗീ​യ ശ​ക്തി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എ​ൻ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന ഫ​ണ്ട് ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യ പ്ര​മു​ഖ​ൻ വി.​കെ. സ​ക്ക​രി​യ ദു​ബൈ നി​ർ​വ​ഹി​ച്ചു. കെ.​എ​ൻ.​എം വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ പി.​പി. ഉ​ണ്ണീ​ൻ കു​ട്ടി മൗ​ല​വി, എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് ബാ​ബു സേ​ട്ട്, പ്ര​ഫ. എ​ൻ.​വി. അ​ബ്ദു​റ​ഹ്‍മാ​ൻ, ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, അ​ഡ്വ. സ​ഫ​റു​ള്ള, ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, എ. ​അ​സ്‌​ഗ​റ​ലി, ഹ​നീ​ഫ് കാ​യ​ക്കൊ​ടി, ഡോ. ​എ.​ഐ. അ​ബ്ദു​ൽ മ​ജീ​ദ്‌ സ്വ​ലാ​ഹി, അ​ഹ്മ​ദ് അ​ന​സ് മൗ​ല​വി, ശ​രീ​ഫ്‌ മേ​ലേ​തി​ൽ, ശാ​ഹി​ദ് മു​സ്‌​ലിം ഫാ​റൂ​ക്വി, യൂ​സു​ഫ​ലി സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. 'നി​ർ​ഭ​യ​ത്വ​മാ​ണ് മ​തം, അ​ഭി​മാ​ന​മാ​ണ് മ​തേ​ത​ര​ത്വം' പ്ര​മേ​യ​ത്തി​ൽ ഡി​സം​ബ​ർ 29, 30, 31, 2023 ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്ടാ​ണ്​ മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KNMMujahidMujahid state conference
News Summary - Mujahid state conference campaign begins
Next Story