Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ മുസ്​ലിം...

കേരളത്തിലെ മുസ്​ലിം നവോത്ഥാനം രാജ്യത്തിന്​ മാതൃക -സല്‍മാന്‍ ഖുര്‍ഷിദ്

text_fields
bookmark_border
കേരളത്തിലെ മുസ്​ലിം നവോത്ഥാനം രാജ്യത്തിന്​ മാതൃക -സല്‍മാന്‍ ഖുര്‍ഷിദ്
cancel

കൂരിയാട്​: ഒരു നൂറ്റാണ്ടായി മുജാഹിദ് പ്രസ്ഥാനത്തി​​െൻറ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മുസ്​ലിം നവോത്ഥാനം രാജ്യത്തിന്​ മുഴുവൻ മാതൃകയാണെന്ന്​ മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ്​. മുജാഹിദ് സംസ്ഥാന സമ്മേളനത്തി​​െൻറ ഭാഗമായി നടന്ന നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, സാമൂഹിക, മത, സാംസ്‌കാരിക മേഖലകളില്‍ ഇസ്​ലാമിക പ്രമാണങ്ങളെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച നവോത്ഥാന ശ്രമങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തി​​െൻറ ആവശ്യമാണ്. വര്‍ഗീയതയും വിഭാഗീയതയും കളംനിറഞ്ഞാടുന്ന ഉത്തരേന്ത്യന്‍ സമൂഹത്തില്‍ കേരള മുസ്​ലിം നവോത്ഥാനം ഗൗരവത്തോടെ അവതരിപ്പിക്കേണ്ട ഒന്നാണ്.

മൗലാന അബുല്‍കലാം ആസാദ്, മുഹമ്മദ് അബ്​ദുറഹ്​മാൻ സാഹിബ്, വക്കം മൗലവി തുടങ്ങിയവര്‍ തുടക്കം കുറിച്ച മഹത്തായ നവോത്ഥാനം ഉദാത്തമായ മാതൃകകളാണ് രാജ്യത്തിന്​ സമ്മാനിച്ചത്​. ഇന്ത്യയിലെ ദലിത്​-ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഏതെങ്കിലുമൊരു മതവിഭാഗത്തിനു നേരെ ഉയരുന്ന അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയില്ല. എല്ലാ വിഭാഗം ജനങ്ങളും സുരക്ഷിതരാവുമ്പോള്‍ മാത്രമേ രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് കരുതാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബഹുസ്വരത നഷ്​ടപ്പെടുത്താനുള്ള നീക്കം നേരിടണം -കെ. ശങ്കരനാരായണന്‍
കൂരിയാട്: രാജ്യത്തി​​െൻറ ബഹുസ്വരത നഷ്​ടപ്പെടുത്താനുള്ള നീക്കം നേരിടണമെന്ന് മഹാരാഷ്​ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണൻ. മുജാഹിദ് സമ്മേളനത്തി​​െൻറ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. ഭാഷ, ദേശം, നിറം എന്നിവയുടെ പേരിലുള്ള വേര്‍തിരിവ് അപകടമാണ്. രാജ്യത്തുണ്ടാവുന്ന അതിക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.എ. ബഷീര്‍ അധ്യക്ഷത വഹിച്ചു. നവായിദ് ഹാമിദ് ന്യൂഡല്‍ഹി, എം.എൽ.എമാരായ അഡ്വ. എം. ഉമ്മർ, കെ.എം. ഷാജി, പി.ടി.എ. റഹീം, ടി.വി. ഇബ്രാഹിം, എം.ഇ.എസ്​ പ്രസിഡൻറ്​ ഡോ. ഫസൽ ഗഫൂർ, രാഹുൽ ഇൗശ്വർ, എ.കെ. രാമകൃഷ്ണൻ, പി. സുരേന്ദ്രൻ, കെ.പി. രാമനുണ്ണി തുടങ്ങിയവർ സംസാരിച്ചു. പി. ഹംസ സുല്ലമി സ്വാഗതവും നാസര്‍ മുണ്ടക്കയം നന്ദിയും പറഞ്ഞു.

നവോത്ഥാന ശ്രമങ്ങളെ ഇകഴ്ത്തുന്നവർ പുരോഗതിയുടെ ശത്രുക്കൾ -മുജാഹിദ് സമ്മേളനം
കൂരിയാട്​: കേരള മുസ്‌ലിം ഐക്യസംഘത്തി​​െൻറ പിന്‍മുറക്കാരായ മുജാഹിദ് പ്രസ്ഥാനത്തി​​െൻറ നവോത്ഥാന പരിശ്രമങ്ങളെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ പുരോഗതിയുടെ ശത്രുക്കളാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തി​​െൻറ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. നവോത്ഥാനത്തി​​െൻറ ഗുണഫലങ്ങളായ ഉന്നത വിദ്യാകേന്ദ്രങ്ങള്‍, അറബി കലാലയങ്ങള്‍, മദ്​റസകള്‍, അനാഥാലയങ്ങള്‍ എന്നിവ തകര്‍ക്കാനുള്ള യാഥാസ്ഥിതിക -ഫാഷിസ്​റ്റ്​ കൂട്ടുകെട്ടിനെ ചെറുത്തുതോൽപ്പിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. 

ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശവും വൈവിധ്യങ്ങളും ഇല്ലാതാക്കി ഏകശില സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് സാംസ്‌കാരിക സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ‘മുത്തലാഖ്’ പോലുള്ള വിഷയങ്ങളിൽ ഏക സിവില്‍കോഡിന് വേണ്ടി വാശിപിടിക്കുന്നവരുടെ ചൂണ്ടയിലെ ഇരയായി മാറാതിരിക്കാന്‍ കരുതല്‍ വേണം. ശരീഅത്തിനെതിരെയുള്ള ഏതു നീക്കവും മുസ്‌ലിം സമുദായം ഒറ്റ​െക്കട്ടായി മതനിരപേക്ഷ കക്ഷികളുമായി ചേര്‍ന്ന് നേരിടണ​െമന്നും സമ്മേളനം ആഹ്വാനം ചെയ്തു. 

ഇസ്‌ലാമിക പ്രബോധനം കുറ്റകൃത്യമായി കണ്ട് പ്രബോധകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ വിവേചന പൂര്‍ണമായ നടപടികള്‍ സ്വീകരിക്കുന്നതിനെ സമ്മേളനം അപലപിച്ചു. മതവും നിറവും നോക്കി യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചാര്‍ത്തുന്നത് ഹീനമായ നടപടിയാണ്. തെറ്റിദ്ധാരണകളിലൂടെ മത വിശ്വാസികള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹം തിരിച്ചറിയണമെന്നും മുജാഹിദ് സമ്മേളനം ഓര്‍മപ്പെടുത്തി.

വേങ്ങര കൂരിയാട്​ നടക്കുന്ന മുജാഹിദ്​ സംസ്​ഥാന സമ്മേളനത്തി​​െൻറ പ്രധാന പന്തലിൽ നടന്ന ജുമുഅ നമസ്​കാരം
 


ശ്രദ്ധേയമായി സമ്മേളന നഗരിയിലെ ജുമുഅ നമസ്​കാരം
​കൂരിയാട്: മുജാഹിദ്​​ സംസ്ഥാന സമ്മേളന നഗരിയിലെ ജുമുഅ നമസ്​കാരം ശ്രദ്ധേയമായി. ഉച്ചക്ക്​ 12.30ഒാടെ പ്രധാന പന്തലിൽ നടന്ന ജുമുഅ നമസ്​കാരമാണ്​ ജനപങ്കാളിത്തംകൊ​ണ്ട്​ ഏറെ ശ്ര​േദ്ധയമായത്​. സ്​ത്രീകൾ ഉൾപ്പെ​െട അരലക്ഷം വിശ്വാസികളാണ്​ നമസ്​കാരത്തിൽ പങ്കാളികളായത്​. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനിയാണ്​ നമസ്​കാരത്തിന്​ നേതൃത്വം നൽകിയത്​. ബധിര^മൂകർക്കായി തത്സസമയം ഖുതുബയുടെ ആംഗ്യഭാഷ വിവർത്തനവും ഉണ്ടായിരുന്നു. പി.എൻ. ബഷീർ അഹ്​മദാണ്​ ആംഗ്യഭാഷയിൽ വിവർത്തനം ചെയ്​തത്​.  വിശ്വാസിസമൂഹം ഖുര്‍ആനും പ്രവാചകചര്യയും മുറുകെ പിടിച്ച്​ ജീവിക്കണമെന്ന്​ ടി.പി. അബ്​ദുല്ലക്കോയ മദനി ആഹ്വാനം ചെയ്തു. ഇസ്‌ലാമിക ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചുതന്നെ സൗഹാർദത്തോടെ കഴിയാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും ഖുതുബയിൽ അദ്ദേഹം വിശ്വാസിസമൂഹത്തെ ഒാർമിപ്പിച്ചു. 

പുതുമ ഉണർത്തി ഭിന്നശേഷി സംഗമം
കൂരിയാട്​: മുജാഹിദ്​ സംസ്ഥാന സമ്മേളനത്തി​​െൻറ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം ശ്ര​​ദ്ധേയമായി. ‘തണലൊരുക്കുക കരുത്തു പകരുക’ ശീര്‍ഷകത്തിൽ​ ‘സഹിഷ്ണുത’ വേദിയിലായിരുന്നു സംഗമം. നിരവധി ഭിന്നശേഷിക്കാരാണ്​​ സംഗമത്തിനെത്തിയത്​​. ഭിന്നശേഷിക്കാർ പാർശ്വവത്​കരിക്കപ്പെടേണ്ടവരല്ലെന്ന തിരിച്ചറിവ്​ സമൂഹത്തിന്​ വന്നിട്ടുണ്ടെന്ന്​ സംഗമം ഉദ്​ഘാടനം ചെയ്​ത മാധ്യമ​ പ്രവർത്തകൻ സീതി കെ. വയലാർ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരെ സമൂഹത്തി​​െൻറ ഭാഗമാക്കുന്നതിനൊപ്പം അവരുടെ കഴ​ിവുകൾ വികസിപ്പിച്ച്​ പൊതുനന്മക്കായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗങ്ങൾ തത്സമയം ആംഗ്യഭാഷയിൽ വിവർത്തനം ചെയ്​തിരുന്നു. അബു പാറാട് അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. മുസ്തഫ, ഡോ. പി. അബ്​ദു സലഫി എന്നിവർ ക്ലാ​െസടുത്തു. ബഷീര്‍ അഹ്​മദ്, പി.എല്‍.കെ. അബ്​ദുറസാഖ്, പി. ഫജറുസാദിഖ്, മുസ്തഫ മദനി പുളിക്കല്‍ തുടങ്ങിയവർ സംസാരിച്ചു. 

സോളിഡാരിറ്റി സംസ്ഥാന നേതാക്കൾ മുജാഹിദ് സമ്മേളന നഗരി സന്ദർശിച്ചു
മലപ്പുറം: സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ്​ സമദ് കുന്നക്കാവ്, സെക്രട്ടറി ഡോ. വി.എം. സാഫിർ, ജില്ല സെക്രട്ടറി അൻവർ ഷമീം എന്നിവർ മുജാഹിദ് സംസ്ഥാന സമ്മേളന നഗരി സന്ദർശിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്​ദുല്ലക്കോയ മദനി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ മജീദ് സ്വലാഹി, ജനറൽ സെക്രട്ടറി ജാബിർ അമാനി എന്നിവർ സോളിഡാരിറ്റി നേതാക്കളെ സ്വീകരിച്ചു.

Show Full Article
TAGS:Mujahid state conference kerala news malayalam news 
News Summary - mujahid state conference 2017- Kerala news
Next Story