Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുജാഹിദ്​...

മുജാഹിദ്​ സമ്മേളനത്തിന്​ ഒരുക്കമായി; നാളെ തുടക്കം

text_fields
bookmark_border
മുജാഹിദ്​ സമ്മേളനത്തിന്​ ഒരുക്കമായി; നാളെ തുടക്കം
cancel

കൂരിയാട് (മലപ്പുറം): മുജാഹിദ് പ്രസ്​ഥാനങ്ങളുടെ പുനരൈക്യത്തിന് ശേഷമുള്ള പ്രഥമ സംസ്​ഥാന സമ്മേളനത്തിന് വ്യാഴാഴ്​ച തിരൂരങ്ങാടി കൂരിയാട്​ സലഫി നഗറിൽ തുടക്കമാകും. ‘മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം’ എന്ന പ്രമേയത്തിലുള്ള സമ്മേളനത്തിൽ ഒരു ലക്ഷം പ്രതിനിധികൾ ഉൾപ്പെടെ അഞ്ച്​ ലക്ഷം പേർ പ​െങ്കടുക്കുമെന്ന്​ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി വാർത്തസമ്മേളനത്തിൽ അറിയിച്ചു.  28ന്​ വൈകീട്ട് നാലിന്​ ജംഇയ്യത്ത് അഹ്​ലെ ഹദീസ്​ അഖിലേന്ത്യ അധ്യക്ഷൻ മൗലാന അസ്​ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്​താർ അബ്ബാസ്​ നഖ്​വി മുഖ്യാതിഥിയായിരിക്കും. സുവനീർ പ്രകാശനം പി.കെ. അബ്്​ദുറബ്ബ് എം.എൽ.എയും പുസ്​തക പ്രകാശനം അഡ്വ. കെ.എൻ.എ ഖാദർ എം.എൽ.എയും നിർവഹിക്കും. കെ.പി.എ. മജീദ്, അഡ്വ. പി.എസ്​. ശ്രീധരൻ പിള്ള, വി.വി. പ്രകാശ്, പി.പി. വാസുദേവൻ, എ. വിജയരാഘവൻ, പി.പി. സുനീർ, ഡോ. ഫസൽ ഗഫൂർ തുടങ്ങിയവർ പങ്കെടുക്കും.  വൈകീട്ട് 6.30ന്  ഇൻറർഫെയ്ത് ഡയലോഗ് നടക്കും. വെള്ളിയാഴ്ച രാവിലെ പത്തിന്​ ഖുർആൻ സമ്മേളനം മൗലാന അബ്​ദുൽ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. 

ഉച്ചതിരിഞ്ഞ് 2.30ന് ഹദീസ്​ സമ്മേളനം മൗലാന അബൂ സഹ്ബാൻ റൂഹുൽ ഖുദ്സ്​ നദ്​വി ലഖ്​നൗ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് സാംസ്​കാരിക സമ്മേളനം മുൻ മഹാരാഷ്​ട്ര ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ശാസ്​ത്ര സമ്മേളനം ഡോ. സി. അനീസും വിദ്യാർഥിനി സമ്മേളനം ഡോ. അദീല അബ്്​ദുല്ലയും ഉദ്ഘാടനം ചെയ്യും.  രാവിലെ 9.30ന് തർബിയത്ത് സമ്മേളനം ജംഇയ്യത്ത് അഹ്​ലെ ഹദീസ്​ ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് ഹാറൂൺ സെനാബിലി ഉദ്ഘാടനം ചെയ്യും. 11ന്​ കുടുംബ സമ്മേളനം തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  

രണ്ടിന്​ ‘മാധ്യമങ്ങളും പൗരാവകാശങ്ങളും’ സെമിനാർ ഡോ. സെബാസ്​റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന്​ യുവജന സമ്മേളനം യൂത്ത് ലീഗ് സംസ്​ഥാന പ്രസിഡൻറ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 8.30ന് പ്രധാന പന്തലിൽ വിദ്യാർഥി സമ്മേളനം ഡൽഹി ജാമിഅ മില്ലിയ വൈസ്​ ചാൻസലർ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്യും.  11.30ന് വൈജ്​ഞാനിക സമ്മേളനം ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാൻ സയ്യിദ് ഹൈറുൽ ഹസ്സൻ രസ്​വി ഉദ്ഘാടനം ചെയ്യും.  വൈകീട്ട് നാലിന്​ സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ കെ.എൻ.എം. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, സ്വാഗതസംഘം വർക്കിങ്​ ചെയർമാൻ ഡോ. ഹുസൈൻ മടവൂർ, സി.പി. ഉമർ സുല്ലമി,  എ. അസ്​ഗറലി, ഡോ. എ.ഐ. അബ്​ദുൽ മജീദ് സ്വലാഹി, ഹാഷിം ഹാജി ആലപ്പുഴ, പ്രഫ. എൻ.വി. അബ്​ദുറഹിമാൻ, ഡോ. പി.പി. അബ്​ദുൽ ഹഖ്, എം. മുഹമ്മദ് മദനി, ഡോ. സുൽഫിക്കർ അലി, നിസാർ ഒളവണ്ണ, സിറാജ് ചേലേമ്പ്ര, ഉബൈദുല്ല താനാളൂർ, ശാക്കിർ ബാബു കുനിയിൽ, കെ.എം.എ. അസീസ്​ എന്നിവർ പങ്കെടുത്തു. 

എട്ട്​ വേദികൾ 
സലഫി നഗർ (കൂരിയാട്): വ്യാഴാഴ്​ച ആ​രംഭിക്കുന്ന മുജാഹിദ്​ സമ്മേളനത്തിൽ 80 സെഷനുകളിലായി 400 പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനത്തിന്​ കൂറ്റൻ പന്തലാണ്​ ഒരുക്കിയിരിക്കുന്നത്​. ഏഴ് ലക്ഷം ചതുരശ്ര അടിയിലുള്ള പന്തലി​​െൻറ നിർമാണം പൂർത്തിയായി. എട്ട് വേദികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. തൽസമയം വീക്ഷിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്​. 

മുജാഹിദ് സമ്മേളനം: പുസ്തകോത്സവത്തിന് തുടക്കമായി
വേങ്ങര: മുജാഹിദ് സംസ്ഥാന സമ്മേളന നഗരിയിൽ ആരംഭിച്ച ഇസ്​ലാമിക പുസ്തകോത്സവം സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. വിയോജിപ്പുകൾ നിലനിർത്തി മനഷ്യസമൂഹം ഒന്നിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിന് പകരം സ്നേഹവും സഹിഷ്ണുതയും പ്രസരിപ്പിക്കാൻ മുന്നോട്ട് വരണമെന്നും രാമനുണ്ണി ആവശ്യപ്പെട്ടു. കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പ്രഫ. എൻ.വി. അബ്​ദുറഹ്മാൻ, ഡോ. എ.ഐ. അബ്​ദുൽ മജീദ് സ്വലാഹി, ഡോ. പി.പി. അബ്​ദുൽ ഹഖ്, എ. അസ്ഗറലി, എൻ. കുഞ്ഞിപ്പ മാസ്​റ്റർ, നാസർ സുല്ലമി എടത്തനാട്ടുകര, സിറാജ് ചേലേമ്പ്ര, കമാൽ, യാസിർ അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMujahid Meeting
News Summary - Mujahid Meeting - kerala News
Next Story