Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുജാഹിദ് നേതാവ് പി.കെ. മുഹമ്മദ് മദനി ആലപ്പുഴ അന്തരിച്ചു

text_fields
bookmark_border
മുജാഹിദ് നേതാവ് പി.കെ. മുഹമ്മദ് മദനി ആലപ്പുഴ അന്തരിച്ചു
cancel

വടുതല: പ്രമുഖ പണ്ഡിതനും കേരള നദ്വത്തുൽ മുജാഹിദീൻ നേതാവുമായ അരൂക്കുറ്റി പഞ്ചായത്ത് 12ാംവാർഡ് തോട്ടാത്ത് പി.കെ. മുഹമ്മദ് മദനി (പി.കെ ഉസ്താദ് -82) നിര്യാതനായി. കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന നിർവാഹകസമിതി അംഗവും കേരള നദ്വത്തുൽ മുജാഹിദീൻ മുൻ ജില്ല പ്രസിഡന്‍റുമാണ്.

തൃശൂർ കൈപ്പമംഗലം ബുസ്താനുൽഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ, വടുതല ജമാഅത്ത് ഹൈസ്കൂൾ അധ്യാപകൻ, നദ്വത്തുൽ ഇസ്ലാം സമാജം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം അറബി അധ്യാപകനായി സേവനംചെയ്ത അദ്ദേഹം വടുതല വി.ജെ.എച്ച്.എസിൽനിന്നാണ് വിരമിച്ചത്.

അറബി, ഇംഗ്ലീഷ് ഭാഷകളിൽ അവഗാഹം നേടിയ അദ്ദേഹം പാഠപുസ്തകരചനയിലും പങ്കാളിയായിട്ടുണ്ട്. അറബി അധ്യാപകസംഘടനയായ കെ.എ.ടി.എഫ് സജീവ സംഘാടകനും നേതാവുമായിരുന്നു. പുളിക്കൽ മദീനത്തുൽഉലൂം അറബിക് കോളജിലെ ആദ്യകാല മദനിമാരിൽ പ്രഗല്ഭനായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും വശീകരിക്കുന്ന ആഴത്തിൽ അറിവുള്ള പണ്ഡിതനായിരുന്നു.

ഭാര്യമാർ: പരേതരായ മറിയുമ്മ, ആയിശ. മക്കൾ: അനീസ് ബിൻ മുഹമ്മദ് (നദ്വതുൽ ഇസ്ലാം സമാജം മാനേജർ), ആബിദ (അധ്യാപിക, ഇസ്ലാഹിയ ഓറിയന്‍റൽ ഹൈസ്കൂൾ, എടവണ്ണ), ഹബീബ (അധ്യാപിക, അരൂക്കുറ്റി ഗവ. യു.പി.എസ്), അമീർ ബിൻ മുഹമ്മദ്, ഡോ. അമീൻ ബിൻ മുഹമ്മദ് (ചെർപ്പുളശ്ശേരി). മരുമക്കൾ: അബ്ദുൽസലാം (റിട്ട. ഡെപ്യൂട്ടി കലക്ടർ), ഖമറുദ്ദീൻ, നാജിയ (അധ്യാപിക, വടുതല ജമാഅത്ത് സ്കൂൾ), ഷബാന, ഡോ. ആബിദ അമീൻ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mujahid leader P.K. Muhammad Madani Alappuzha passes away
Next Story