Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേന്ദ്രന്റെയും...

സുരേന്ദ്രന്റെയും സുധാകരന്റെയും ഇനിഷ്യൽ മാത്രമല്ല രാഷ്ട്രീയവും ഒന്നാണെന്ന് മന്ത്രി റിയാസ്

text_fields
bookmark_border
Muhammed riyas
cancel

തിരുവനന്തപുരം: ബി.ജെ.പി, കോൺഗ്രസ് പ്രസിഡന്റുമാരുടെ ഇനിഷ്യലുകൾ മാത്രമല്ല രാഷ്ട്രീയവും ഒന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കെ.പി.സി.സി പ്രസിഡന്റിന് അതേ ഭാഷയിൽ മറുപടി പറയാനില്ല. അദ്ദേത്തിന്റെ തീരുമാനങ്ങൾക്ക് കോൺഗ്രസിൽ നിന്ന് പോലും പൂർണമായ പിന്തുണ ലഭിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിന് ഹുങ്കാണെന്നും അദ്ദേഹം സ്പീക്കർക്ക് മേൽ കുതിരകയറുകയാണെന്നും റിയാസ് പറഞ്ഞു. ആരോപണങ്ങൾക്ക് രാഷ്ട്രീയമായി മറുപടി പറയാൻ സാധിക്കാത്തതിനാലാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. ഇതിലും വലിയ ആരോപണങ്ങൾ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കേട്ടിട്ടുണ്ട്. എന്നാൽ, ബേപ്പൂരിലെ ജനങ്ങൾ സർവകാല റെക്കോഡിലാണ് ഇടതുപക്ഷത്തെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതെന്നും റിയാസ് പറഞ്ഞു.

നിയമസഭ നടത്താൻ പ്രതിപക്ഷം സഹകരിക്കുന്നില്ല. സമവായത്തിന് ശ്രമിച്ചപ്പോൾ അതിന് പ്രതിപക്ഷം വഴങ്ങുന്നില്ലെന്നും റിയാസ് പറഞ്ഞു. മാനേജ്മെന്റ് ക്വാട്ട ഉൾപ്പടെയുള്ള പ്രതിപക്ഷ ആരോപണങ്ങളിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി പറഞ്ഞത്.

Show Full Article
TAGS:muhammed riyas 
News Summary - Muhammed riyas press meet
Next Story