മാസാണ് മുഹമ്മദ് കാക്കയും സൈക്കിളും
text_fieldsവിൽപനക്കായി വീട്ടുസാധനങ്ങൾ ഒരുക്കിവെച്ച സൈക്കിളുമായി മുഹമ്മദ്
മഞ്ചേരി: നാട് ചുറ്റുന്നതിനോടൊപ്പം തെൻറ സൈക്കിളിൽ വീടുകളിലേക്ക് ആവശ്യമായ വസ്തുക്കൾ കൂടി വിൽപന നടത്തുകയാണ് കുട്ടശ്ശേരി മലയിൽപടി സ്വദേശിയായ ചുള്ളിക്കുളത്ത് മുഹമ്മദ് എന്ന 73ക്കാരൻ. ചൂല്, മുറം, പായ, ചെറിയ പാത്രങ്ങൾ, പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങിയ എല്ലാ സാധനങ്ങളും സൈക്കിളിൽ ഉണ്ടാകും. ആദ്യം ഗുഡ്സ് ഓട്ടോയിലായിരുന്നു കച്ചവടം. ഒന്നര പതിറ്റാണ്ടായി സൈക്കിളിലാണ്.
സൈക്കിളിെൻറ പിറകിലും ഹാൻഡിലിലുമായി മിക്ക വീട്ടുപകരണങ്ങളും ഒതുക്കി വെച്ചാണ് സഞ്ചാരം. വീട്ടുകാർ ആവശ്യപ്പെടുന്ന സാധനങ്ങൾ കൈവശമിെല്ലങ്കിൽ അത് പിന്നീട് എത്തിച്ചുനൽകാനും ഇദ്ദേഹം തയാറാണ്. തൃക്കലങ്ങോട് പഞ്ചായത്തിെൻറ പലഭാഗങ്ങളിലും മഞ്ചേരി, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിലും സഞ്ചരിക്കാറുണ്ട്. സാധനങ്ങൾ വിൽക്കുന്നതിനോടൊപ്പം പഴയത് തിരിച്ചെടുക്കുന്ന കച്ചവടവും ഇതിനോടൊപ്പമുണ്ട്. നാട്ടുകാരായ പലരും സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതുമെല്ലാം ഇദ്ദേഹം വഴിയാണ്.
നിത്യവും കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടുന്നതുകൊണ്ടുകൂടിയാണ് ഈ പ്രായത്തിലും കാര്യമായ അസുഖങ്ങളോ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തതെന്ന് മുഹമ്മദ് പറയുന്നു. അതോടൊപ്പം ആരോഗ്യമുള്ള കാലത്തോളം സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന ആഗ്രഹവും ഈ 73കാരൻ പങ്കു വെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

