തുടർ പഠനം: ആസിം വീൽചെയറിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് VIDEO
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാരനായ ആസിമിന് തുടർപഠന അവസരം ലഭ്യമാക്കാൻ വീൽചെയ ർ സഹനസമരവുമായി വെളിമണ്ണ പൗരസമിതി. െഫബ്രുവരി 15ന് വൈകീട്ട് നാലിന് വെളിമണ്ണ ഗവ. യ ു.പി സ്കൂളിൽനിന്ന് ആസിമിെൻറ വീൽചെയർ യാത്ര ആരംഭിക്കുമെന്ന് പൗരസമിതി ഭാരവാ ഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് നാലുമുതൽ ആറുവരെയുമായി നാലുമണിക്കൂർെകാണ്ട് 10 കിലോമീറ്റർ പിന്നിടും. 43 ദിവസംെകാണ്ട് 430 കിലോമീറ്റർ സഞ്ചരിച്ച് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിലെത്തും.
സാമൂഹിക പ്രവർത്തകൻ ഹാരിസ് രാജാണ് ആസിമിനെ വീൽചെയറിൽ തള്ളിക്കൊണ്ടുപോവുക. യാത്രയിലുടനീളം ഒപ്പുശേഖരണം നടത്തി നിവേദനമായി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ആസിമിെൻറ തുടർപഠനം മുൻനിർത്തി വെളിമണ്ണ ഗവ. യു.പി സ്കൂൾ അപ്ഗ്രേഡ് െചയ്യാൻ ഹൈകോടതി ഉത്തരവിെട്ടങ്കിലും സർക്കാർ അപ്പീൽ നൽകി.
സമരവും നിയമനടപടികളുമായി ആസിമിെൻറ ഒരുവർഷത്തെ പഠനം മുടങ്ങിയിരിക്കുകയാണ്. മാനേജ്മെൻറ് സ്കൂളാണെന്ന ധാരണയിലാണ് സർക്കാർ അപ്പീൽ നൽകിയതെന്ന് സംശയിക്കുന്നതായും അപ്പീൽ പിൻവലിച്ച് സ്കൂൾ അപ്ഗ്രേഡ് െചയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെയർമാൻ ടി.കെ. കരീം, പി. ഗോവിന്ദൻ, ഹാരിസ് രാജ്, നൗഷാദ് തെക്കയിൽ, അമീർ പാലപ്പുര, ഹുസൈൻ അതലാട് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
