കോവിഡ് ബാധിച്ച് മരിച്ച കുഞ്ഞെൻറ മൃതദേഹം സംസ്കരിച്ചത് മുഹമ്മദും സംഘവും
text_fieldsകൂറ്റമ്പാറയിൽ കുഞ്ഞെൻറ മൃതദേഹം മുഹമ്മദിെൻറ
നേതൃത്വത്തിൽ സംസ്കരിക്കുന്നു
പൂക്കോട്ടുംപാടം: മരണകാരണം കോവിഡ് പോസിറ്റിവ് ആണെന്നറിഞ്ഞതൊടെ മൃതദേഹം സംസ്കരിക്കാൻ പ്രയാസം നേരിട്ടപ്പോൾ ഒരു സംഘം യുവാക്കളെത്തി സംസ്കാര നേതൃത്വം ഏറ്റെടുത്ത് മാതൃകയായി. കൂറ്റമ്പാറ സ്കൂളിന് സമീപം താമസിച്ചിരുന്ന പെരുമ്പിലാൻ കുഞ്ഞെൻറ മൃതദേഹമാണ് പൊതുപ്രവർത്തകൻ പി.വി. മുഹമ്മദിെൻറ നേതൃത്വത്തിൽ ഷമീർ, ആഷിഖ് തരിപ്പ തുടങ്ങിയവർ സംസ്കരിച്ചത്.
മൂന്ന് ദിവസമായി പനി ബാധിച്ച കുഞ്ഞനെ ബുധനാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ഫലം കോവിഡ് പോസിറ്റിവ് ആയിരുന്നു. പി.പി.ഇ കിറ്റ് ഉപയോഗിച്ച് ചെറായിയിലെ പൊതു ശ്മശാനത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

