കാലിക്കറ്റില്‍ ഇനി മുഹമ്മദ് അബ്ദുറഹ്‌മാന്‍ ചെയര്‍
text_fieldsകാലിക്കറ്റ് സര്‍വകലാശാലയില്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ചെയര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ് ഡോ. ശശി തരൂര്‍ എം.പി
ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: തുടക്കത്തില്‍ മതേതരം എന്ന വാക്ക് ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മതേതരം തന്നെയാണെന്ന് ശശി തരൂര്‍ എം.പി. കാലിക്കറ്റ് സര്‍വകലാശാലയില്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ ചെയര്‍ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്കുലര്‍ എന്ന വാക്കിന് ഇംഗ്ലീഷ് നിഘണ്ടുവിൽ പറയുന്ന അര്‍ഥമല്ല ഭാരതത്തിന്‍റെ ഭരണഘടനയിലുള്ളത്.
എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന, ഒന്നിനും പ്രത്യേക പരിഗണന നല്‍കാതിരിക്കുക എന്ന അര്‍ഥത്തിലാണ് ഇന്ത്യയില്‍ ഇതിനെ വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി സി. ഹരിദാസ്, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, ചെയര്‍ വിസിറ്റിങ് പ്രഫസര്‍മാരായ ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, ഡോ. ആര്‍സു, ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ്, ആര്യാടന്‍ ഷൗക്കത്ത്, ആര്‍.എസ്. പണിക്കര്‍, റിയാസ് മുക്കോളി, അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, എം. ശിവരാമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.