പ്രഫ. മുഹമ്മദ് സുലൈമാൻ വീണ്ടും പ്രസിഡൻറ്
text_fieldsകോഴിക്കോട്: െഎ.എൻ.എൽ ദേശീയ പ്രസിഡൻറായി പ്രഫ. മുഹമ്മദ് സുലൈമാനെ വീണ്ടും തെരഞ്ഞെടുത്തു. വർക്കിങ് പ്രസിഡൻറായി പൂൾചന്ദ് കുരീൽ (യു.പി), ജനറൽ സെക്രട്ടറിമാരായി അഹമ്മദ് ദേവർകോവിൽ, അഡ്വ. എം.ജി.കെ. നിസാമുദ്ദീൻ എന്നിവെരയും ൈവെസ് പ്രസിഡൻറുമാരായി മൗലാന മുഫ്തി അബ്ദുറഹ്മാൻ മില്ലി, അഡ്വ. ഇഖ്ബാൽ സഫാർ, എം.എം. മാഹീൻ, ധർമപുരി അബ്ദുൽ ഖാദർ എന്നിവരെയും ട്രഷററായി ഡോ. എ.എ. അമീനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് ചേർന്ന പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗമാണ് ഭാരവാഹികളെ െതരഞ്ഞെടുത്തത്. എൻ.വൈ.എൽ അഖിലേന്ത്യ ജനറൽ കൺവീനറായി സി.പി. അൻവർ സാദത്തിനെയും കൺവീനറായി ഫയാദ് അമീനെയും െതരഞ്ഞെടുത്തു.
