Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഈനലി പറഞ്ഞത്​...

മുഈനലി പറഞ്ഞത്​ പാർട്ടി വിരുദ്ധം; ഹൈദരലി തങ്ങളുമായി ആലോചിച്ച്​ നടപടി എടുക്കും -കെ.പി.എ മജീദ്​

text_fields
bookmark_border
kpa majeed
cancel

മലപ്പുറം: മുഈനലി തങ്ങളുടെ പ്രസ്​താവന പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കുമെന്നും മുസ്​ലിം ലീഗ്​ നേതാവ്​ കെ.പി.എ. മജീദ്​. ഇന്നലെ പാണക്കാട്​ ചേർന്ന മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതി മുഈനലിക്കെതിരെ നടപടി വേണ്ടെന്ന്​ തീരുമാനിച്ചു എന്ന തരത്തിലുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

'മുഈനലിയുടെ പ്രസ്​താവനയെ കുറിച്ച്​ മാത്രമാണ്​ ഇന്നലെ നടന്ന ചർച്ച. ആ ഒരു അജണ്ട മാത്രമാണ്​ ഉണ്ടായിരുന്നത്​. മുഈനലി പറഞ്ഞത്​ തെറ്റാണെന്ന്​ യോഗത്തിൽ സംസാരിച്ച സ്വാദിഖലി ശിഹാബ്​ തങ്ങൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ പ​ങ്കെടുത്ത 12 പേരും ഇതേ അഭിപ്രായമാണ്​ പങ്കുവെച്ചത്​. അതിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ​ മുഈനലി പറഞ്ഞത്​ പാർട്ടിവിരുദ്ധമാണ്​. പാർട്ടിയുടെ മുഴുവൻ നിലപാടിനും എതിരായ കാര്യമാണ്​. അത്​ കൊണ്ട്​ ഏത്​ തരം നടപടി വേണമെന്നത്​ മാത്രമാണ്​ ഇന്നലത്തെ ചർച്ച. നടപടി എടുക്കേണ്ടന്ന്​ ഒരാളും പറഞ്ഞിട്ടില്ല. ഹൈദരലി തങ്ങൾ ചികിത്സയിലാണ്​. അദ്ദേഹവുമായി ചർച്ച ചെയ്​ത്​ മുഈനലിക്കെതിരെ എന്ത്​ നടപടി സ്വീകരിക്കണമെന്ന്​ തീരുമാനിക്കും. എന്നാൽ, ഇതുസംബന്ധിച്ച്​ വരുന്ന വാർത്തകളിൽ സത്യത്തിന്‍റ പുലബന്ധമില്ല' -മജീദ്​ പറഞ്ഞു.

യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ അവാസ്തവമാണ്​. കുഞ്ഞാലിക്കുട്ടിക്കെതിരെ ചേരി തിരിഞ്ഞിട്ടില്ല. ലീഗ് യോഗത്തില്‍ തര്‍ക്കങ്ങളുണ്ടായിട്ടില്ല. ഐക്യകണ്‌ഠേനയാണ് തീരുമാനങ്ങളെടുത്തത്​. -മജീദ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPA MajeedPK Kunhalikuttymuslim leagueMueen Ali Thangal
News Summary - Mueen ali's statement is against party; Action will be taken - KPA Majeed
Next Story