Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത-ലീഗ് വിവാദങ്ങൾ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് മുഈനലി തങ്ങള്‍

text_fields
bookmark_border
ഹൈദരലി തങ്ങളെ ചൂണ്ടിക്കാട്ടിയുള്ള കെ.എസ്. ഹംസയുടെ പ്രചാരണം ചർച്ച ചെയ്യേണ്ട
സമസ്ത-ലീഗ് വിവാദങ്ങൾ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് മുഈനലി തങ്ങള്‍
cancel

മലപ്പുറം: സമസ്ത- ലീഗ് വിവാദങ്ങൾ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ മകനുമായ മുഈനലി ശിഹാബ്​ തങ്ങൾ. എല്ലാവരും ഉണർന്ന് പ്രവർത്തിക്കും. മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫ് വൻ വിജയം നേടുമെന്നും മുഈനലി തങ്ങള്‍ വ്യക്തമാക്കി.

സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. ഹൈദരലി തങ്ങളെ ചൂണ്ടിക്കാട്ടിയുള്ള എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസയുടെ പ്രചാരണം തെരഞ്ഞെടുപ്പ് സമയത്ത് ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് പുതിയ സർക്കാർ അധികാരത്തിൽ എത്തിക്കുകയും മോദിയെ പുറത്താക്കുകയുമാണ് ലക്ഷ്യമെന്നും മുഈനലി തങ്ങള്‍ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mueen Ali Thangal says that the Samasta-League controversies will increase the majority
Next Story