മുച്ചിലാടിമല കോളനി നിവാസികൾ വേവുന്നു; കുടിവെള്ളത്തിനായി
text_fieldsമുച്ചിലാടി മല കോളനിയിലേക്കുള്ള കിണറും പമ്പ് ഹൗസും
നരിക്കുനി: ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ മുച്ചിലാടി മല കോളനി നിവാസികൾ കുടിവെള്ളക്ഷാമത്തിെൻറ വേവലാതിയിൽ. ഒരു വർഷം മുമ്പ് നടന്ന റോഡിെൻറ അറ്റകുറ്റപ്പണിക്കിടെ പൈപ്പുകൾ പൊട്ടി ചളിവെള്ളവും മണ്ണും പൈപ്പിനുള്ളിൽ അടിഞ്ഞുകൂടിയതോടെയാണ് ജലപദ്ധതി തകരാറിലായത്.
97-2000 കാലയളവിൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയ പദ്ധതിയിൽ തുടക്കത്തിൽ 40 കുടുംബങ്ങൾക്ക് ഗുണപ്രദമാകുന്ന വിധത്തിലായിരുന്നു നടപ്പാക്കിയിരുന്നത്.
കോളനി റോഡ് തുടങ്ങുന്ന വയൽക്കരയിൽ കിണറും പമ്പ് ഹൗസും അടുക്കൻ മലയുടെ മുകളിൽ 50000 ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന ടാങ്കും സ്ഥാപിച്ചു. പാലോളി താഴേത്തക്ക് വെള്ളമെത്താത്തതിനാൽ 25 കുടുംബങ്ങളിലൊതുങ്ങി. ഒരു വർഷത്തോളമായി പത്ത് കുടുംബങ്ങൾക്ക് മാത്രമാണ് വിതരണം. ബാക്കി കുടുംബങ്ങളാണ് വെള്ളത്തിനുവേണ്ടി പരക്കം പായുന്നത്.