ഓപൺ സർവകലാശാല വി.സിയായി മുബാറക് പാഷ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷ ചുമതലയേറ്റു. പ്രോ വൈസ് ചാൻസലർ ആയി ഡോ.എസ്.വി. സുധീറും രജിസ്ട്രാറായി ഡോ. പി.എൻ. ദിലീപും ചുമതലയേറ്റു.
കോഴിക്കോട് ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പലും കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടറുമായിരുന്ന ഡോ. പാഷ ഒമാനിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിങ് വിഭാഗം തലവനായി ജോലി ചെയ്തുവരികയായിരുന്നു.
പ്രോ വൈസ് ചാൻസലർ ഡോ. സുധീർ എസ്.എൻ കോളജ് മുൻ പ്രിൻസിപ്പലും കേരള സർവകലാശാല ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ് സെൻറർ ഡയറക്ടറുമായിരുന്നു. രജിസ്ട്രാർ ഡോ. ദിലീപ് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം പ്രഫസറാണ്.