Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകൽ ചെങ്കൊടി പിടിക്കുന്നവർ രാത്രി ഐ.എസ് തീവ്രവാദികളാകുന്നു- എം.ടി.രമേശ്

text_fields
bookmark_border
പകൽ ചെങ്കൊടി പിടിക്കുന്നവർ രാത്രി ഐ.എസ് തീവ്രവാദികളാകുന്നു- എം.ടി.രമേശ്
cancel

കോട്ടയം: പകൽ ചെങ്കൊടി പിടിക്കുന്നവർ രാത്രി ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളായി മാറുന്നുതായി ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി.രമേശ്. സി.പി.എം തീവ്രവാദികളുമായി സന്ധിചെയ്യുന്നതിന്റെ തെളിവാണിതെന്ന് രമേശ് വ്യക്തമാക്കി. എൻഡിഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കണ്ണൂർ കനകമലയിൽ നിന്നു തീവ്രവാദികൾ അറസ്റ്റിലായ സംഭവത്തെ ഉദ്ധരിച്ചായിരുന്നു രമേശിൻെറ ആരോപണം. പാർട്ടി ശക്തികേന്ദ്രമായ കനകമലയിൽ സംഭവിച്ചതിന് സി.പി.എം മറുപടി പറയണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടു ദുരൂഹമാണെന്നും പ്രതികളെ വെളളപൂശാൻ സി.പി.എം ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

മാർക്സിസ്റ്റ് കേന്ദ്രത്തിൽ തീവ്രവാദികൾക്ക് ഒളിത്താവളം സൗകര്യപ്പെടുത്തിയത് നിയമസഭാ തിരഞ്ഞെടുപ്പിലെ സഹായത്തിനു പ്രത്യുപകാരമായാണെന്ന് സംശയിക്കുന്നതായും രമേശ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MT Ramesh against cpim
Next Story