Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ ചുമത്തിയത്​...

യു.എ.പി.എ ചുമത്തിയത്​ അന്യായമെന്ന്​ സ്വരാജ്​

text_fields
bookmark_border
m-swaraj
cancel

തിരുവനന്തപുരം: കോഴിക്കോട്​ രണ്ട്​ സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി അന്യായമെന്ന്​ എം. സ്വ രാജ്​ എം.എൽ.എ. യു.എ.പി.എ ചുമത്തിയത്​ തിരുത്തുമെന്നാണ്​ പ്രതീക്ഷ. യു.എ.പി.എ വിഷയത്തിൽ സർക്കാറിനും പാർട്ടിക്ക്​​ വ്യക്​തമായ നിലപാടുണ്ടെന്നും സ്വരാജ്​ പറഞ്ഞു.

യു.എ.പി.എ ചുമത്തി സി.പി.എം പ്രവർത്തകരെ അറസ്​റ്റ് ചെയ്​ത സംഭവത്തിനെതിരെ സി.പി.എം പ്രമേയം പാസാക്കിയിരുന്നു. സി.പി.എം കോഴിക്കോട്​ സൗത്ത്​ ഏരിയ കമ്മിറ്റിയാണ്​ പ്രമേയം പാസാക്കിയത്​. ധൃതിപിടിച്ചാണ് സി.പി.എം പ്രവർത്തകർക്കെതിരെ​ യു.എ.പി.എ ചുമത്തിയത്​. ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ്​ ഉണ്ടായത്​. ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചാൽ യു.എ.പി.എ ചുമത്താനാകില്ലെന്നും സി.പി.എം പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.

പന്തീരാങ്കാവിൽ രണ്ടു വിദ്യാർഥികളെ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ്‌ പ്രിവൻഷൻ ആക്ട്‌) പ്രകാരം കഴിഞ്ഞ ദിവസമാണ്​ അറസ്​റ്റ്​ ചെയ്തത്​. ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ്​ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newsm.swarajuapa arrest
News Summary - M.Swaraj mla statement-Kerala news
Next Story