എം.എസ്.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsഎം.എസ്.എം സംസ്‌ഥാന സമ്മേളനം കോഴിക്കോട്ട് മന്ത്രി എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കെ.എൻ.എം. വിദ്യാർഥി വിഭാഗമായ എം.എസ്.എം. സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് തുടക്കമായി. ‘ജെൻ എം സ്റ്റുഡന്റസ് കോൺഫ്ലുവൻസ്’ എന്ന പേരിൽ നടക്കുന്ന ത്രിദിന സമ്മേളനം മന്ത്രി അഡ്വ. എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ അന്തർദേശീയ വിദ്യാഭ്യാസ ഹബ്ബാക്കി വളർത്താൻ സർക്കാരും വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരും ഒന്നിച്ചുനിൽക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖല കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്വാഗതസംഘം ജനറൽ കൺവീനർ അമീൻ അസ്‌ലഹ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി. സുവനീർ പ്രകാശനം ചെയ്തു. കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, അഡ്വ. ഹാരിസ് ബീരാൻ എം.പി., കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, അഡ്വ. ഫൈസൽ ബാബു എം.എൽ.എ., അഡ്വ. കെ. ജയന്ത് എം.എൽ.എ., കോർപറേഷൻ പ്രതിപക്ഷ നേതാവ് എസ്.വി. മുഹമ്മദ് ശമീൽ തങ്ങൾ, ശരീഫ് ഹിൽവുഡ്, അബ്ദുസ്സലാം വളപ്പിൽ, എം.എസ്.എം. സംസ്ഥാന പ്രസിഡന്റ് ഡോ. സുഹ്ഫി ഇമ്രാൻ, ജനറൽ സെക്രട്ടറി ജംഷീദ് ഇരിവേറ്റി, ട്രഷറർ ഡോ. ഷഫീക് ഹസ്സൻ, ഡോ. ഷഫീഖ് സ്വലാഹി, നാസിം റഹ്‌മാൻ, അനസ് മഞ്ചേരി, ശമൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. വൈകീട്ട് നടന്ന ‘ജൻ സീ റിയാക്റ്റിങ്’ സെഷന് ഡോ. മുസ്തഫ തൻവീർ നേതൃത്വം നൽകി.
ശനിയാഴ്ച രാവിലെ ‘കേരള മുസ്‌ലിം നവോത്ഥാനം: ചരിത്രവായന’ ടി.പി. അഷ്‌റഫലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ’കരിയർ: 2040‘ സംഗമം നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് ‘ന്യൂനപക്ഷ രാഷ്ട്രീയം: പിറവിയും പ്രയാണവും’ ചർച്ചയിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. വടകര, സി.കെ. സുബൈർ എന്നിവർ പങ്കെടുക്കും.
അഡിക്ഷൻ വേഴ്സസ് കണക്ഷൻ എന്ന പേരിൽ എക്സ്പോയും സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

