എം.എസ്.എം ലബ്ബ നിര്യാതനായി
text_fieldsതൊടുപുഴ: പ്രമുഖ സഹകാരിയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കുമ്പങ്കല്ല് മുണ്ടയ്ക്കൽ എം.എസ്.എം ലബ്ബ (84) നിര്യാതനായി. കാൽ നൂറ്റാണ്ടോളം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു. ഇടുക്കി ജില്ലാ സഹകരണ ആശുപത്രി സ്ഥാപകാംഗവും പ്രസിഡൻറുമായിരുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡൻറ്, മാച്ച് ഫാക്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ശോച്യാവസ്ഥയിലായിരുന്ന തൊടുപുഴ താലൂക്ക് ആശുപത്രിയുടെ ജന പങ്കാളിത്തത്തോടെ നടത്തിയ പുനരൂദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾ പ്രതിപാദ്യമാക്കി എഴുതിയ തീരാത്ത ഹക്ക് എന്ന നാടകം ഏറെ കോളിള ക്കമുണ്ടാക്കി.
ഭാര്യ: കാരിക്കോട് പുത്തൻവീട്ടിൽ ഹാജറ മക്കൾ: ഹാരിസ് മുഹമ്മദ് (റിപ്പോർട്ടർ, മലയാളം ന്യൂസ്), സാലി മുഹമ്മദ് (റീജനൽ ഹെഡ്, കൈരളി പീപ്പിൾ ടിവി കൊച്ചി), ഡോ. ജാസ്മിൻ മുഹമ്മദ് (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, തായിക്കാട്ടുകര, ആലുവ), സജി മുഹമ്മദ്. മരുമക്കൾ: പി.എൻ ഷെരീഫ് (റിട്ട. ഐ.എ.സി സെയിൽസ് ടാക്സ്, പാറപ്പുറത്ത്, ഇടപ്പള്ളി), സുലൈഖ കെ.(അസി: ഡയറക്ടർ, കൃഷി വകുപ്പ്, വടകര-കണ്ണേരി, മാരായമംഗലം, പാലക്കാട്), സൗമ്യ (കിണറ്റുംമൂട്ടിൽ, ഈരാറ്റുപേട്ട ), സാഹിറ (കൂറു മുള്ളുന്തടത്തിൽ, ഈരാറ്റുപേട്ട). ഖബറടക്കം ഇന്ന് 3.30ന് കുമ്പകല്ല് സ്രാമ്പിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
