Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ര​സേ​ന...

ക​ര​സേ​ന മേ​ധാ​വി​യു​ടെ പ​രാ​മ​ർ​ശം രാ​ജ്യം ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തിന്‍റെ സൂ​ച​ന –അ​ഹ്​​മ​ദ് പ​ർ​വേ​സ്

text_fields
bookmark_border
msm golden jubilee conference
cancel
camera_alt??????????????? ??.?????.??? ????? ???????? ?????????? ?????????? ??????? ??????????? ???? ??????? ?????????? ?.???. ??????????? ?????? ??.??? ??????????? ????????????

തേ​ഞ്ഞി​പ്പ​ലം: ജ​നാ​ധി​പ​ത്യ രാ​ജ്യം പൂ​ർ​ണ​മാ​യും ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​തി​​െൻറ സൂ​ച​ന​യാ​ണ് ക​ര​സേ​ന മേ​ധാ​വി​യു​ടെ രാ​ഷ്​​ട്രീ​യ പ​രാ​മ​ർ​ശ​മെ​ന്ന്​ ഓ​ൾ ഇ​ന്ത്യ അ​ഹ്‌​ലെ ഹ​ദീ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൗ​ലാ​ന വ​കീ​ൽ അ​ഹ്‌​മ​ദ് പ​ർ​വേ​സ്. തേ​ഞ്ഞി​പ്പ​ല​ത്ത് എം.​എ​സ്.​എം ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യ​ൽ​രാ​ജ്യ​മാ​യ പാ​കി​സ്​​താ​ൻ അ​സ്ഥി​ര​പ്പെ​ടാ​നും അ​വി​ടെ അ​ന്തഃഛി​ദ്ര വ​ള​രാ​നും കാ​ര​ണം പ​ട്ടാ​ള​ത്തി​​െൻറ ധാ​ർ​ഷ്​​ട്യ​മാ​ണ്. ഇ​ന്ത്യ നാ​ളി​തു​വ​രെ കാ​ത്ത്സൂ​ക്ഷി​ച്ചു​വ​ന്ന നി​ല​പാ​ടു​ക​ൾ പ​ട്ടാ​ള മേ​ധാ​വി തി​രു​ത്തു​മ്പോ​ൾ പ​രാ​മ​ർ​ശ​ത്തി​​െൻറ ഉ​റ​വി​ടം പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷ​റ​ഫു​ദ്ദീ​ൻ തെ​യ്യ​മ്പാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി നി​ർ​വ​ഹി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​നം പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ ഹി​ൽ​വു​ഡ് ചെ​യ​ർ​മാ​ൻ വി. ​മു​ഹ​മ്മ​ദ് ശ​രീ​ഫി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്, ഡോ. ​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍, അ​ബ്​​ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍, പി.​കെ. അ​ബ്​​ദു​ല്‍ ക​രീം, എ.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, ഡോ. ​വി.​പി. അ​ബ്​​ദു​ൽ ഹ​മീ​ദ്, എം. ​വി​ജ​യ​ന്‍, ഡോ. ​പി. മു​ഹ​മ്മ​ദ്, എം.​എ​സ്.​എം സെ​ക്ര​ട്ട​റി സു​ഹു​ഫി ഇ​മ്രാ​ന്‍, അ​ബ്​​ദു​ല്‍സ​ലാം അ​ന്‍സാ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി കാ​ൽ ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmsm conferencegolden jubilee conference
News Summary - msm golden jubilee conference -Kerala News
Next Story