കോട്ടയത്തെ റാഗിങ്ങിന് പിന്നിൽ എസ്.എഫ്.ഐ നേതാക്കളെന്ന് പി.കെ. നവാസ്; ‘ഭയരഹിത കലാലയങ്ങൾക്കായി വിദ്യാർഥികൾ ഒന്നിക്കണം’
text_fieldsകേസിൽ പ്രതിയായ രാഹുൽ രാജ് എസ്.എഫ്.ഐ പരിപാടിയിൽ
കോഴിക്കോട്: കോട്ടയം നഴ്സിങ് കോളജിൽ നടന്ന ക്രൂര റാഗിങ്ങിന് പിന്നിൽ എസ്.എഫ്.ഐയുടെ നഴ്‌സിങ് സംഘടനയായ കെ.ജി.എസ്.എൻ.എയുടെ സംസ്ഥാന നേതാവ് അടക്കമുള്ളവരെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ്. കെ.ജി.എസ്.എൻ.എ സ്റ്റേറ്റ് സെക്രട്ടറിയും എസ്.എഫ്.ഐ വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമായ രാഹുൽ രാജ് അടക്കം അഞ്ച് പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണെന്നും പി.കെ. നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വയനാട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ കൊലപാതകത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് പോലുള്ള നീക്കം നഴ്സിങ് കോളജ് റാങ്കിങ്ങിൽ സി.പി.എം- എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ എസ്.എഫ്.ഐ തയാറാകണം. കാമ്പസുകളിൽ തളംകെട്ടി നിൽക്കുന്ന ഭയങ്ങളെ കീഴ്പ്പെടുത്താനാണ് വിദ്യാർഥികൾ കൈകോർക്കേണ്ടതെന്നും ഭയരഹിത കലാലയങ്ങൾക്കായി വിദ്യാർഥികൾ ഒന്നിക്കണമെന്നും പി.കെ. നവാസ് ആവശ്യപ്പെട്ടു.
പി.കെ. നവാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ക്രൂരമായ റാഗിംഗിന്‍റെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് കോട്ടയത്ത് നിന്ന് വരുന്നത്.
മാസങ്ങൾക്ക് മുൻപ് വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്‍റെ ക്രൂര റാഗിംഗ് കൊലപാതകം നമ്മൾ മറന്ന് പോയിട്ടില്ല, അതിലെ പ്രതികൾ മുഴുവൻ എസ്.എഫ്.ഐ നേതാക്കളായിരുന്നു.
ഇപ്പൊ പുറത്ത് വരുന്ന കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗിന് പിറകിലും sfi യുടെ നഴ്‌സിങ് സംഘടനയായ KGSNA യുടെ സ്റ്റേറ്റ് സെക്രട്ടറിയും sfi വണ്ടൂർ ലോക്കൽ കമ്മറ്റി ഭാരവാഹിയുമായ രാഹുൽ രാജ് ഉൾപ്പെടെ 5 പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരുമാണ്.
അധാർമ്മികതയുടെ ആൾക്കൂട്ടമായി എസ്.എഫ്.ഐ മാറുമ്പോൾ മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള ഒരു സംഘമായി എസ്.എഫ്.ഐ രൂപമാറ്റം സംഭവിക്കുന്നതിൽ അദ്ഭുതമില്ല.
സിദ്ധാർത്ഥ് കൊലപാതകത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചത് പോലുള്ള നീക്കം ഈ വിഷയത്തിൽ സി.പി.എം, എസ്.എഫ്.ഐ നേതൃത്വത്തിൽ നിന്ന് ഉണ്ടാകരുത്. പ്രതികളെ സംഘടനയിൽ നിന്ന് പുറത്താക്കാൻ sfi തയ്യാറാകണം.
സ്വന്തം ഇൻസ്റ്റഗ്രാം അകൗണ്ടിൽ സഖാവ് എന്ന bio എഴുതിവെച്ച സംസ്ഥാന നേതാവിനെതിരെ പരാതി പറയാൻ കുട്ടികൾ ഭയന്നതിനെ കുറ്റപ്പെടുത്തനാവില്ല.
ഇത്തരം ക്രൂര മനസ്സുകാർ ഒരു ദയയും അർഹിക്കുന്നില്ല, നിയമത്തിന് പൂർണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണം. ഭരണകൂടം ഈ മൃഗീയ പ്രവർത്തിക്ക് കുട്ട് നിൽക്കരുത്.
ക്യാമ്പസുകളിൽ തളം കെട്ടി നിൽക്കുന്ന ഇത്തരം ഭയങ്ങളെ കീഴ്പ്പെടുത്താനാണ് വിദ്യാർത്ഥികൾ കൈകോർക്കേണ്ടത്. ഭയരഹിത കലാലയങ്ങൾക്കായി വിദ്യാർത്ഥികൾ ഒന്നിക്കണം.
വയനാട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളെ വിട്ടയക്കാനുള്ള ഇളവുകൾ ഉണ്ടായത് ഇവിടുത്തെ സർക്കാർ സംവിധാനത്തിൻ്റെ പരാജയമാണ്. അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നൽകാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

