Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.എസ്.എഫ് സംസ്ഥാന...

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജലിനെ പദവിയിൽ നിന്ന് നീക്കി

text_fields
bookmark_border
pp-shyjal
cancel

കോഴിക്കോട്: ഹരിത വിഷയത്തിൽ മുസ് ലിം ലീഗിൽ അച്ചടക്ക നടപടികൾ തുടരുന്നു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജലിനെ പദവികളിൽ നിന്ന് നീക്കി. ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയെന്ന ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി.

എം.എസ്​.എഫ്​ സംസ്​ഥാന പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ പരാതിക്കാരായ ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് ഷൈജൽ രംഗത്തു വന്നിരുന്നു. അഭിപ്രായം പറയുന്നവരെ വേട്ടയാടുന്നുവെന്നും ഷൈജൽ ആരോപിച്ചിരുന്നു.

എം.എസ്​.എഫ്​ സംസ്​ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമർശം നടത്തിയെന്ന്​ കാണിച്ച്​ ഹരിത ഭാരവാഹികൾ മുസ്​ലിം ലീഗ്​ നേതൃത്വത്തിന്​ പരാതി നൽകിയിരുന്നു. മലപ്പുറം ജില്ലയിൽ നിന്നും സമാനമായി പരാതി ഉയർന്നു. എന്നാൽ, ഈ പരാതിയിൽ നേതൃത്വം നടപടി എടുക്കാത്തതിനാൽ ഹരിത ഭാരവാഹികൾ വനിത കമീഷന്​ പരാതി നൽകിയതോടെ വിഷയം പൊതുചർച്ചയായി.

ഇതേ തുടർന്ന്​ മുസ്​ലിം ലീഗ്​ നേതൃത്വം നടത്തിയ ഇടപെടലുകൾ ഫലം കണ്ടിരുന്നില്ല. തുടർന്ന്​, ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട്​ പിരിച്ചുവിടുകയും ചെയ്​തു. മുസ്​ലിം ലീഗ്​ സംസ്​ഥാന നേതൃത്വം നേരിട്ട്​ പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്​തു.

ഈ വിവാദങ്ങൾക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട്​ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന്​ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്ത്​ നിന്ന്​ അവരെ കഴിഞ്ഞ ദിവസം നീക്കി. ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ്​ ഇപ്പോൾ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#P P SHYJAL#MSF#Haritha
News Summary - MSF removes state vice president PP Shyjal
Next Story