Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കെ.ടി. ജലീൽ...

'കെ.ടി. ജലീൽ കേരളത്തോട്​ ചെയ്ത ഏറ്റവും വലിയ ദ്രോഹം'; ഓപൺ സർവകലാശാല വിഷയത്തിൽ ആഞ്ഞടിച്ച് എം.എസ്​.എഫ്

text_fields
bookmark_border
msf
cancel
Listen to this Article

മലപ്പുറം: യു.ജി.സി അംഗീകാരം കിട്ടാത്ത ഓപണ്‍ സര്‍വകലാശാലക്കു വേണ്ടി മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്റ്റട്രേഷന്‍ കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ന്യായീകരിക്കാൻ സാധിക്കാത്തതാണെന്ന്​ എം.എസ്​.എഫ്​. ഒന്നാം പിണറായി സർക്കാറിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീൽ കേരളത്തോട്​ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിതെന്നും സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ്​ പറഞ്ഞു. മലപ്പുറത്ത്​ സെക്രട്ടേറിയറ്റ്​ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ തീരുമാനം രൂക്ഷമായി ബാധിക്കുന്നത് മലബാറിനെയാണ്. പ്ലസ്​ ടു കഴിഞ്ഞ മലബാറിലെ വിദ്യാർഥികള്‍ക്ക് ഏറെ ആശ്വസം പകര്‍ന്നിരുന്നത് വിദൂരവിദ്യാഭ്യസ സംവിധാനവും പ്രൈവറ്റ്​ രജിസ്‌ട്രേഷനുമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നത് മലബാറിലെ വിദ്യാർഥി സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും നവാസ്​ ​പറഞ്ഞു.

നിലവില്‍ പ്ലസ് ടുവിന് 60,000 വിദ്യാർഥികള്‍ പുറത്ത് ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ശാശ്വത പരിഹാരം സീറ്റുവർധനയല്ല, അധിക ബാച്ച് അനുവദിക്കലാണ്. വിദ്യാഭ്യാസമന്ത്രിയെ കണ്ട്​ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹി ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്​. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് സംഘടനയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

സ്​കോളർഷിപ്പിൽ നിലവില്‍ പ്രവേശനം നേടിയ വിദ്യാർഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് ആദരിക്കുമെന്നും നവാസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KT JaleelOpen UniversityMSF
News Summary - MSF reacts strongly to KT Jaleel in Open University issue
Next Story