എം.എസ്.എഫ് മലബാർ സ്തംഭനസമരം ഇന്ന്
text_fieldsകോഴിക്കോട്: മലബാറിലെ വിദ്യാർഥികളോടുള്ള അനീതിക്കും വിവേചനത്തിനുമെതിരെ എം.എസ്.എഫിന്റെ രണ്ടാംഘട്ട പ്രതിഷേധം ‘മലബാർ സ്തംഭന സമരം’ തിങ്കളാഴ്ച നടക്കും. മലബാറിലെ 54 കേന്ദ്രങ്ങളിൽ രാവിലെ 11ന് ദേശീയ, സംസ്ഥാന പാതകൾ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധിക്കും. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മലബാറിലെ മുക്കാൽ ലക്ഷം വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരമില്ല. മലബാറിലെ ഏഴ് ജില്ലകളിൽ നിന്നായി 2,79,477 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചതെങ്കിൽ നിലവിലെ കണക്ക് പ്രകാരം 2,04,968 സീറ്റുകൾ മാത്രമാണുള്ളത്. ഇത് ഗുരുതര സാഹചര്യമാണ്.
സി.ബി.എസ്.സി, ഐ.സി.എസ്.ഇ സ്കീമുകളിലേത് പരിഗണിച്ചാലും ചെറിയ മാറ്റങ്ങൾ മാത്രമാണ് സീറ്റുകളുടെ കണക്കിൽ വരുക. വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സർക്കാറിനെതിരെ സമരം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും ജനറൽ സെക്രട്ടറി സി.കെ. നജാഫും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

