Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.എസ്.എഫ് നേതാവ്

text_fields
bookmark_border
ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.എസ്.എഫ് നേതാവ്
cancel

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസിക്കെതിരെ രൂക്ഷവിമർശനവുമായി എം.എസ്.എഫ് നേതാവ് സി.കെ. ജനാഫ്. ഉപാധികളില്ലാതെ ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും അപവാദമാണ് ഉമർ ഫൈസി മുക്കം എന്ന് സി.കെ. ജനാഫ്. ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം.

നന്ദി പറയാൻ വന്ന് കയറുന്നവർക്ക് ഒരു ഇരിപ്പിടം കെട്ടിയത് ആശയഭദ്രതയിൽ അല്ല. വ്യക്തി നേട്ടങ്ങൾക്കാണ്. അത് വ്യക്തി താല്പര്യത്തിലധിഷ്ഠിതവുമാണ്. ഉപാധികളില്ലാതെ, ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും ഒരു അപവാദമാണ് ബഹുമാന്യനായ മുക്കം ഉമർ ഫൈസി. കലഹം, വിദ്വേഷം, വ്യക്തിയധിക്ഷേപം, എത്തീസ്റ്റ് നെക്ഷസ് ഇവയെല്ലാത്തിലും സമൂഹത്തിന് മാതൃകയേ കാണാൻ കഴിഞ്ഞില്ല. -എന്ന് ജനാഫ് വിമർശിക്കുന്നു.

ദിവസങ്ങൾക്ക് മുമ്പ് സ​മ​സ്ത സെ​ക്ര​ട്ട​റി മു​ക്കം ഉ​മ​ർ ഫൈ​സി​യു​ടെ വീ​ട്ടി​ൽ സി.​പി.​എം നേ​താ​വ് സ​ന്ദ​ർ​ശ​നം നടത്തിയിരുന്നു. സ​മ​സ്ത​യി​ലെ മു​സ്‍ലിം ലീ​ഗ് വി​രു​ദ്ധ​രും അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കേ നടന്ന സന്ദർശനം വിവാദമായിരുന്നു. സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യും ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന എം.​വി. ജ​യ​രാ​ജ​നാ​ണ് ഉ​മ​ർ ഫൈ​സി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MSF leader fb post against umar faizy mukkam
Next Story