Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഹ​രി​ത' വി​ഷ​യ​ത്തി​ൽ...

'ഹ​രി​ത' വി​ഷ​യ​ത്തി​ൽ മു​സ്​​ലിം​ലീ​ഗ് നി​ർ​ദേ​ശ​പ്ര​കാ​രം ഖേദപ്രകടനവുമായി എം.എസ്.എഫ് ജില്ല ഭാരവാഹികളും

text_fields
bookmark_border
ഹ​രി​ത വി​ഷ​യ​ത്തി​ൽ മു​സ്​​ലിം​ലീ​ഗ് നി​ർ​ദേ​ശ​പ്ര​കാ​രം ഖേദപ്രകടനവുമായി എം.എസ്.എഫ് ജില്ല ഭാരവാഹികളും
cancel

മ​ല​പ്പു​റം: 'ഹ​രി​ത' വി​ഷ​യ​ത്തി​ൽ മു​സ്​​ലിം​ലീ​ഗ് നി​ർ​ദേ​ശ​പ്ര​കാ​രം, ഫേ​സ്ബു​ക്കി​ൽ ഖേ​ദ​പ്ര​ക​ട​ന പോ​സ്​​റ്റു​ക​ളു​മാ​യി എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് ക​ബീ​ർ മു​തു​പ​റ​മ്പും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. വ​ഹാ​ബും. പ്ര​സം​ഗ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​മാ​റ്റി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചി​ല​ർ കൈ​മാ​റി​യ​ത് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നും അ​തി​ലൂ​ടെ ത​െൻറ സം​സാ​ര​ത്തി​ലെ സ​ന്ദ​ർ​ഭ​ങ്ങ​ൾ മ​ന​സ്സി​ലാ​കാ​ത്ത​വ​ർ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ട​ാ​യെ​ന്നും ക​ബീ​ർ വ്യ​ക്ത​മാ​ക്കി.

വാ​ക്കു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഭാ​ഗം സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ പ്ര​യാ​സ​മു​ണ്ടെ​ന്നും ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നെ​ന്നും അ​റി​യി​ച്ചു.

കു​ടും​ബ​സു​ഹൃ​ത്തു കൂ​ടി​യാ​യ സ​ഹോ​ദ​രി​യു​മാ​യി അ​ര മ​ണി​ക്കൂ​റി​ല​ധി​കം സം​സാ​രി​ച്ച ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലെ ചി​ല വാ​ക്കു​ക​ൾ മാ​ത്രം സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് ചി​ല​ർ പ്ര​ച​രി​പ്പി​ച്ച​ത് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നെ​ന്ന് വ​ഹാ​ബ് പ​റ​യു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്കോ വ​നി​ത​ക​മീ​ഷ​നി​ലോ പ​രാ​തി​യോ മൊ​ഴി​യോ ന​ൽ​കി​യി​ട്ടി​ല്ല. തെ​റ്റി​ദ്ധ​രി​ച്ചോ അ​ല്ലാ​തെ​യോ ആ​ർ​ക്കെ​ങ്കി​ലും പ്ര​യാ​സ​മു​ണ്ടാ​യെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MSFHaritha
News Summary - MSF district committee facebook post on Haritha issue
Next Story