മിസ്റ്റർ ഏഷ്യ ശരീര സൗന്ദര്യ മത്സരം: അശ്വിൻ ഷെട്ടി മാലദ്വീപിലേക്ക്
text_fieldsമട്ടാഞ്ചേരി: 17 മുതൽ 22വരെ മാലദ്വീപിൽ നടക്കുന്ന മിസ്റ്റർ ഏഷ്യ ശരീര സൗന്ദര്യ മത്സരത്തിൽ ഫോർട്ട്കൊച്ചി അമരാവതി സ്വദേശി അശ്വിൻ ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിക്കും. 80കിലോ വിഭാഗത്തിലാണ് മത്സരിക്കുക.
ഹിമാചൽപ്രദേശിൽ നടന്ന യോഗ്യത മത്സരത്തിൽനിന്നാണ് ഇന്ത്യൻ റെയിൽവേ പ്രതിനിധിയായി അശ്വിനെ തെരഞ്ഞെടുത്തത്. ഭഗവതിപറമ്പിൽ ആർ.എസ്. അനിൽ കുമാർ-ആശ ദമ്പതികളുടെ മകനാണ്.
ചെന്നൈയിൽ നടന്ന ദേശീയ മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്. സൗത്ത് ഈസ്റ്റ് റെയിൽവേയിൽ കൊൽക്കത്തയിൽ സീനിയർ ക്ലർക്കായ അശ്വിൻ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യത്തിൽനിന്നാണ് ബോഡി ബിൽഡിങ് പരിശീലനം തുടങ്ങിയത്. അനസ് ഹുസൈൻ, എം.എം. സലീം എന്നിവരാണ് പരിശീലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

