എം.ആർ. അജിത്കുമാർ എക്സൈസ് കമീഷണറായി ഇന്ന് ചുമതലയേൽക്കും
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ എക്സൈസ് കമീഷണറായി തിങ്കളാഴ്ച ചുമതലയേൽക്കും. നിലവിലെ കമീഷണർ മഹിപാൽ യാദവ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്നു. ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയെ തുടർന്നാണ് അജിത്കുമാറിനെ അച്ചടക്കനടപടിയുടെ ഭാഗമായി എക്സൈസിലേക്ക് മാറ്റി നിയമിച്ചത്. ട്രാക്ടര്‍ യാത്രയില്‍ അജിത്കുമാറിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ കഴിഞ്ഞ ജൂലൈ 21ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് എ.ഡി.ജി.പി ലംഘിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

