ആരോപണങ്ങൾ അന്വേഷിക്കട്ടെ; പ്രതികരിച്ച് അജിത് കുമാർ
text_fieldsകോട്ടയം: തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കട്ടെയെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകിയിട്ടുണ്ടെന്നും എ.ഡി.ജി.പി എം.ആർ. അജിത് കുമാർ. കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജിത് കുമാർ. പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ സംസാരിച്ച അജിത് കുമാർ തന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തു. കഴിഞ്ഞ എട്ടുവർഷക്കാലം മുഖ്യമന്ത്രി പൊലീസ് സേനയോട് അനുഭാവ പൂർവം പെരുമാറിയെന്നും എ.ഡി.ജി.പി പറഞ്ഞു. അതോടൊപ്പം പൊലീസ് സേനയിലെ ജോലി ഭാരത്തെ കുറിച്ചും പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകുന്ന നിർദേശങ്ങളും മുന്നോട്ടുവെക്കുകയും ചെയ്തു. പൊലീസുകാർക്ക് സ്വന്തം ഹോംസ്റ്റേഷനിൽ ജോലി നൽകണമെന്നും അഭ്യർഥിച്ചു. ഇക്കാര്യങ്ങൾ പറയാൻ ഇനി അവസരമുണ്ടാകുമോ എന്നറിയില്ലെന്നും എ.ഡി.ജി.പി സംസാരത്തിനിടെ സൂചിപ്പിക്കുകയുണ്ടായി.
പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

