Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ആർ. അജിത് കുമാർ ബെവ്കോ ചെയർമാൻ

text_fields
bookmark_border
എം.ആർ. അജിത് കുമാർ ബെവ്കോ ചെയർമാൻ
cancel
Listen to this Article

തിരുവനന്തപുരം: എക്‌സൈസ് കമീഷണർ സ്ഥാനത്തിനു പുറമേ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് ബെവ്‌കോ ചെയർമാന്‍റെ അധിക ചുമതല നൽകി സർക്കാർ ഉത്തരവ്. ഐ.ജി ഹര്‍ഷിത അട്ടല്ലൂരി മാനേജിങ് ഡയറക്ടർ സ്ഥാനത്ത് തുടരും. ബെവ്‌കോയുടെ ബോര്‍ഡ് യോഗങ്ങളില്‍ ചെയര്‍മാനാണ് അധ്യക്ഷത വഹിക്കേണ്ടത്. ഈ സാഹചര്യത്തിൽ സീനിയോറിട്ടി പ്രശ്‌നം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് എ.ഡി.ജി.പി റാങ്കിലുള്ള അജിത് കുമാറിന് ചെയർമാൻ സ്ഥാനവും ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് എം.ഡി സ്ഥാനവും നൽകിയത്.

എ.ഡി.ജി.പിയായിരുന്ന മഹിപാൽ യാദവ് എക്സൈസ് കമീഷണറുടെ സ്ഥാനത്തുനിന്ന് അവധിയെടുത്തതോടെയാണ് ഐ.ജിയായിരുന്ന ഹർഷിത അട്ടല്ലൂരിക്ക് ബെവ്കോയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനം നൽകിയത്.

ഈ സമയം എക്‌സൈസ് കമീഷണറുടെ ചുമതല എസ്.പി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, അജിത് കുമാറിനെ എക്സൈസിലേക്ക് നിയമിച്ചതോടെയാണ് ചുമതലയിൽ വീണ്ടും മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MR Ajith Kumar appointed as Bevco chairman
Next Story