Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅലൈൻമെൻറ്​ മാറ്റം,...

അലൈൻമെൻറ്​ മാറ്റം, നഷ്​ടപരിഹാരം  എന്നിവ അംഗീകരിച്ചില്ല -എം.പിമാർ

text_fields
bookmark_border
MI-Shanavas
cancel

കോഴിക്കോട്​: ജനവാസ മേഖല ഒഴിവാക്കാൻ അലൈൻമ​െൻറിൽ മാറ്റം വരുത്തണം, ഭൂമിക്ക്​ മാർക്കറ്റ്​ വിലയുടെ നാലിരട്ടി തുക നഷ്​ടപരിഹാരം നൽകണം എന്നതടക്കമുള്ള ഇരകളുടെ ആവശ്യങ്ങൾ ഗെയിൽ ചർച്ചയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന്​ എം.പിമാരായ എം.​െഎ. ഷാനവാസും എം.കെ. രാഘവനും പറഞ്ഞു. ഇക്കാര്യത്തിലുള്ള തങ്ങളുടെ എതിർപ്പ്​ യോഗത്തിൽ അറിയിച്ചിട്ടുണ്ട്​. 10 സ​െൻറുവരെ മാത്രം ഭൂമിയുള്ളവർക്കായി പ്രഖ്യാപിച്ച പാക്കേജാണ്​ േയാഗത്തി​​െൻറ പോസിറ്റിവ്​ വശം. യോഗതീരുമാനങ്ങൾ ഇരകൾ അംഗീകരിക്കുമെങ്കിൽ തങ്ങളും അംഗീകരിക്കും.

ഗെയിൽ ഉദ്യോഗസ്​ഥൻ ഏകപക്ഷീയമായാണ്​ പെരുമാറുന്നത്​. അ​േദ്ദഹത്തോട്​ പാർലമ​െൻറി​​െൻറ പ്രിവിലേജ്​ കമ്മിറ്റിക്ക്​ പരാതി നൽകുമെന്നുവരെ പറയേണ്ടിവന്നു. സമരം നടത്തുന്നത്​ ജനകീയ സമിതിയാണ്​. അതിനാൽ അവരാണ്​ സമരം മുന്നോട്ടു​െകാണ്ടുപോകണോ അവസാനിപ്പിക്ക​േണാ എന്നെല്ലാം തീരുമാനിക്കേണ്ടത്​. യു.ഡി.എഫ്​ പിന്തുണക്കുകയാണ്​ ചെയ്യുന്നത്​. വ്യവസായമന്ത്രി എ.സി. മൊയ്​തീൻ പറയുന്നത്​ ഫെയർ വാല്യുവി​​െൻറ അഞ്ചിരട്ടി നൽകുമെന്നാണ്​. ഫെയർ വാല്യു തങ്ങൾ അംഗീകരിക്കുന്നില്ല. മാർക്കറ്റ്​ വിലയുടെ നാലിരട്ടിയാണ്​ ആവശ്യപ്പെടുന്നത്​. രണ്ടു ലക്ഷം രൂപ മാർക്കറ്റ്​ വിലയുള്ള സ്​ഥലത്തിന്​ എട്ടു ലക്ഷം രൂപ നഷ്​ടപരിഹാരം നൽകണം ^ഇരുവരും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmk raghavangail protestmalayalam newsM I ShanavasGail strike
News Summary - MP's View on Gail Protest-Kerala News
Next Story